കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍ കോഫി അപകടകാരി തന്നെയാണ്; ദുബായ് മുനിസിപ്പാലിറ്റി

Google Oneindia Malayalam News

ദുബായ്: ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന വ്യാജേന പുറത്തിറക്കിയ ഗ്രീന്‍ കോഫി 1000 അപകടകാരിയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 2013 ല്‍ യുഎഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇപ്പോഴും നിലനില്‍ക്കുന്നതാണെന്നും ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഉല്‍പന്നത്തിന്റെ വിപണനവും ഉപയോഗവും രാജ്യത്ത് നിരോധിച്ചതാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഉല്‍പന്നം നിരോധിച്ചിരിക്കുന്നത്. യുഎസ്സ് ഫുഡ്ഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതിന്റെ ഉപയോഗത്തെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഫെനോല്‍ഫ്തലിന്‍, സിബുത്രൈമന്‍ പോലുള്ള ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നത് ശ്രദ്ദയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

greencoffee

രക്തസമ്മര്‍ദ്ദം ഹ്രദ്രോഗം പോലുള്ള മാരക രോഗങ്ങളായിരിക്കും ഇതിന്റെ ഉപയോഗത്തിലൂടെ പിടിപെടുകയെന്നും, മറ്റ് മരുന്നുകളുടെ ഉപയോഗത്തിനിടെ സിബുത്രൈമന്‍ ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ ഹ്രദയാഘാതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും അധിക്രതര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകളുടെ സ്ഥരീകരണത്തിനായി രൂപീകരിച്ച കണ്‍ഫേംഡ് ന്യൂസിന്റെ ഭാഗമായാണ് ദുബായ് മുനിസിപ്പാലിറ്റി വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

English summary
Dubai municipality: Green coffee is injurious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X