കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഭിക്ഷാടനത്തട്ടിപ്പുകാര്‍ വന്‍തുക സമ്പാദിക്കുന്നു, ദുബായ് നിവാസികള്‍ക്ക് മുന്നറിയിപ്പ്

Google Oneindia Malayalam News

ദുബായ്: റമദാന്‍ മാസത്തിന്റെ മറവില്‍ ഭിക്ഷാടനത്തിനെത്തുന്നവരെക്കുറിച്ച് ദുബായി നിവാസികള്‍ക്ക് മുന്നറിയിപ്പുമായി ദുബായി മുനിസിപ്പാലിറ്റി. ബിസിനസ് ടൂറിസ്റ്റ് വിസകളില്‍ ദുബായിലെത്തുന്നവരാണ് ഇത്തരത്തില്‍ ഭിക്ഷാടനം വഴി വന്‍ തുക സമ്പാദിക്കുന്നതെന്ന് നേരത്തെ മുനിസിപ്പാലിറ്റി കണ്ടെത്തിയിരുന്നു. ഇതിനെതിരെ ദുബായ് മുനിസിപ്പാലിറ്റി റമദാന്‍ മാസത്തില്‍ ഭിക്ഷാടനമാഫിയക്കെതിരെ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ദുബായി പോലീസ് നടത്തിയ തിരച്ചിലില്‍ 35 പേരെ ഇതിനകം തന്നെ പിടികൂടിക്കഴിഞ്ഞു. ഇവരില്‍ ഏഴ് പേര്‍ സ്ത്രീകളും രണ്ട് പേര്‍ കുട്ടികളുമാണ്.

ഇതോടെയാണ് സഹതാപം പിടിച്ചുപറ്റി ജനങ്ങളില്‍ നിന്ന് വന്‍തുക കൈപ്പറ്റാനുള്ള ഭിക്ഷാടകരുടെ ശ്രമങ്ങളെക്കുറിച്ച് ദുബായി നിവാസികളില്‍ അവബോധം വളര്‍ത്തിക്കൊണ്ട് പോലീസും മുനിസിപ്പാലിറ്റിയും രംഗത്തെത്തിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക് പണം നല്‍കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

beggar

ഇഫ്താര്‍ വിരുന്നിന് തൊട്ടുമുമ്പ് ചികിത്സക്കെന്ന് അവകാശപ്പെട്ട് വീടുകളില്‍ എത്തുന്നവരും ഭിക്ഷാടന മാഫിയയുടെ ഭാഗമായി ദുബായിലെത്തുന്നുണ്ടെന്ന് ദുബായി പോലീസ് അവകാശപ്പെടുന്നു. തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ അസുഖം ബാധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇത്തരക്കാര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഭിക്ഷാടനം വഴി പണം ശേഖരിക്കുന്നത്. ഇതിന് പുറമേ ശാരീരിക വൈകല്യങ്ങളുള്ളവരും പള്ളികള്‍ക്ക് മുമ്പിലും ഭിക്ഷാടനത്തിനായി ഇത്തരക്കാരെത്താറുണ്ട്. സുഖമില്ലാത്ത കുട്ടികളുമായെത്തി ഭിക്ഷാടനം നടത്തുന്നവരാണ് മറ്റൊരു സംഘം. ഇത്തരത്തില്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട രണ്ട് കുട്ടികളെയാണ് ഇത്തവണ പോലീസ് അറസ്റ്റ് ചെയ്തത്. പണത്തിന്റെ കുറവ് മൂലം ഹജ്ജ് അനുഷ്ടിക്കാന്‍ സാധിച്ചില്ലെന്ന പരാതിയുമായി ഭിക്ഷാടനത്തിനിറങ്ങുന്നവരും കുറവല്ല. ഭിക്ഷാടകരെ കണ്ടെത്തുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 800 - സിഐഡി (800 243), ഇമെയില്‍ ഐഡി; [email protected]. എന്നീ വിലാസത്തിലാണ് വിവരമറിയിക്കേണ്ടത്.

English summary
Dubai municvipality's alert on begging scams in ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X