കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് നായിഫിലെ എമിഗ്രേഷന്‍ ഓഫീസ് വിപുലപ്പെടുത്തി

Google Oneindia Malayalam News

ദുബായ്: ദൈറാ നായിഫിലെ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ സബ്:ഓഫീസിന്റെ പ്രവര്‍ത്തനം കുടുതല്‍ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. കുടുതല്‍ സേവനങ്ങളുടെ ലഭ്യതയും പുതിയ ഓഫീസില്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. സേവനം തേടിയെത്തുന്ന ഉപഭോക്താകളുടെ വര്‍ദ്ധിച്ച എണ്ണം കണക്കിലെടുത്താണ് പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പുന:സ്ഥാപിച്ചത്.

നിലവിലുണ്ടായിരുന്ന ഓഫീസിന്റെ ഭാഗത്തെ നാസ്സര്‍ മുഹമ്മദ് ലൂത്ത ബില്‍ഡിംങ്ങിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കൂന്നത്. സേവനം തേടിയെത്തുന്ന ഉപഭോക്താകള്‍ക്ക് കുടുതല്‍ മികച്ച രീതിയില്‍ സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഓഫീസ് മാറ്റി സ്ഥാപിച്ചതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സൂരുര്‍ പറഞ്ഞു .

majorgeneralbinsuirour

22 പ്രധാന സേവന കേന്ദ്രങ്ങളാണ് വകുപ്പിനുള്ളത് അതിന് പുറമെ 9 അനുബന്ധ ഓഫീസുകളും പ്രവത്തിര്‍ത്തിച്ചുവരുന്നുണ്ട്. പെതുജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ ഏറ്റവും മികച്ച രീതിയിലും എളുപ്പത്തിലും നല്‍കുക എന്നതാണ് വകുപ്പിന്റെ എക്കാലത്തെയും ശ്രമമെന്ന് മേജര്‍ ജനറല്‍ പറഞ്ഞു.

നിലവിലുണ്ടായിരുന്ന ഓഫീസില്‍ വര്‍ദ്ധിച്ച എണത്തിലുള്ള ഉപഭോക്താകളായിരുന്നു സേവനം തേടിയെത്തിയിരുന്നത്. എന്നാല്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുവാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടത്തിലാകട്ടെ മികച്ച സൗകര്യമാണ് സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ലഭിക്കുകയെന്ന് നായിഫ് സേവനകേന്ദ്രത്തിന്റെ ചുമതലയുള്ള ലഫ്;അഹ്ലി പറഞ്ഞു. നിലവിലുണ്ടായിരുന്ന പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെയായിരുന്നു.

dubai-office

എന്നാല്‍ പുതിയ ഓഫീസില്‍ വൈകീട്ട് 5 വരെ സേവനം ലഭ്യമാക്കും. എംപ്ലോയ്‌മെന്റ് റസിഡന്റ് വിസ, ഹ്രസ്വകാല, ദീര്‍ഘകാല വിസകള്‍, എന്‍ട്രിക്കും എക്‌സിറ്റിനും ശേഷം വിസ റദ്ദാക്കല്‍, ഓണ്‍ലൈന്‍ വിസ, ബ്ലാക്ക്‌ലിസ്റ്റ്, അറ്റാച്ചിംങ്ങ് ലേബര്‍ കോണ്‍ട്രാക്റ്റ്, റെസിഡന്റ് വിസ പുതുക്കല്‍, വിസയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍, വിസ ട്രാന്‍സ്ഫര്‍, സ്റ്റാറ്റസ് ചെയിഞ്ച് എന്നിവയുടെ സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കും.

English summary
Dubai: Naif immigration centre relocated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X