• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

‘യൂണിമണി'ക്ക് ഏഷ്യാ കപ്പ് 2018 ന്റെ മുഖ്യ പ്രായോജക പദവി: ഏഷ്യാ കപ്പ് സെപ്റ്റംബർ 19 ന് തുടങ്ങും!

  • By desk

ദുബായ് / മുംബൈ: യുഎഇ യിലെ ദുബായ്, അബുദാബി നഗരങ്ങളിലായി സെപ്റ്റംബർ 15 മുതൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് 2018 ക്രിക്കറ്റ് മാമാങ്കത്തിന്റെ മുഖ്യ പ്രയോജക സ്ഥാനം, ആഗോള സാമ്പത്തിക സേവന സ്ഥാപനമായ 'യൂണിമണി' നേടി.

ലോകത്തുടനീളം കായികപ്രേമികളെ അങ്ങേയറ്റം ആകർഷിക്കുന്ന ക്രിക്കറ്റിലെ വൻശക്തികൾ പലരും ഉൾക്കൊള്ളുന്ന ഏഷ്യാ കപ്പ് മേളയുമായി പ്രധാന സ്ഥാനത്ത് സഹകരിക്കാൻ ലഭിച്ച ഈ സന്ദർഭം അഭിമാനകരമാണെന്ന് യൂണിമണി - യുഎഇ എക്സ്ചേഞ്ച് ശൃംഖലകൾ ഉൾപ്പെടുന്ന ഫിനാബ്ലർ ഹോൾഡിങ് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു. യുഎഇ ഒഴികെ തങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും യുഎഇ എക്സ്ചേഞ്ച് ഇപ്പോൾ യൂണിമണി എന്ന പൊതുനാമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

മഴവില്ലഴകിൽ പ്രണയറിപ്പബ്ലിക്... ഇനി ക്രിമിനലല്ല എന്ന നെഞ്ച്‌ തകർക്കുന്ന ആ പ്രസ്താവന; അനുപമ എഴുതുന്നു

അന്താരാഷ്ട്രീയ സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉത്തേജകമാവുന്ന കായിക മത്സരങ്ങളും കളിക്കളങ്ങളും ജനതകളെ തമ്മിൽ ഇണക്കുന്നതു പോലെ യൂണിവേഴ്‌സൽ മണിയെന്ന സങ്കല്പത്തോടെ ആഗോള വളർച്ച നേടുന്ന യൂണിമണി, ഏഷ്യാ കപ്പ് 2018 ന്റെ മുഖ്യ പ്രായോജകരാവുമ്പോൾ പരസ്പര ബന്ധത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണെന്ന് ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ഇന്ത്യയിൽ ബാങ്കിതര ധനകാര്യ ബ്രാൻഡുകളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന യൂണിമണിക്ക് ക്രെഡിറ്റ് സൊല്യൂഷൻസ്, വിദേശ നാണയ വിനിമയം, പെയ്മെൻറ്‌സ്, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങിയ ബഹുമുഖ സേവനങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതോടൊപ്പം ഏഷ്യൻ ക്രിക്കറ്റ് മഹോത്സവത്തിന്റെ തിലകക്കുറിയാവാൻ കഴിഞ്ഞത്, എന്നും ജനമനസ്സിനൊപ്പം നില്ക്കുന്ന തങ്ങളുടെ സേവന സംസ്കാരത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് യൂണിമണി ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ അമിത് സക്‌സേന അഭിപ്രായപ്പെട്ടു. ജനങ്ങൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ കളിപ്പോരാട്ടം സെപ്റ്റംബർ 19 നാണ് നടക്കുക. രണ്ട് വർഷത്തിലൊരിക്കൽ എന്ന കണക്കിൽ കളിക്കമ്പക്കാരുടെ പ്രിയങ്കരമായ ഏകദിന ശൈലി തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും യൂണിമണി ഏഷ്യാ കപ്പ് 2018 നുണ്ട്.

English summary
dubai news about unimoney 2018 and asia cup.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more