കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരങ്ങളില്‍ താരമായി ആര്‍10; വാഹന നമ്പര്‍ ലേലത്തില്‍ സ്വന്തമാക്കിയത് 17 കോടി രൂപയ്ക്ക്

Google Oneindia Malayalam News

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനും അവര്‍ക്കുള്ള പുസ്തകളുടെ സമാഹരണത്തിനുമായി ആരംഭിച്ച റീഡിംങ് നേഷന്‍ പദ്ധതിക്കായി സംഘടിപ്പിച്ച ലേലത്തില്‍ ഏതാണ്ട് 4.1 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി അധിക്രതര്‍ അറിയിച്ചു.

അമൂല്യ വസ്തുക്കള്‍, പുരാതന ഖുര്‍ആന്‍ കൈയ്യെഴുത്ത് പതിപ്പുകള്‍, ഫാന്‍സി മൊബൈല്‍ നമ്പരുകള്‍, കാര്‍ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയാണ് ദുബായ് മദീനത്ത് ജുമൈറയില്‍ നടന്ന ലേലത്തില്‍ അണിനിരത്തിയത്. ഇതില്‍ ദുബായ് ആര്‍ 10 എന്ന നമ്പര്‍ പ്ലേറ്റ് 97 ലക്ഷം ദിര്‍ഹത്തിനാണ് ലേലത്തില്‍ പങ്കെടുത്തയാള്‍ സ്വന്തമാക്കിയത്.

dubai-map

ഇത്തിസലാത്ത് അനുവദിച്ച് നല്‍കിയ ഫാന്‍സി നമ്പര്‍ 20,50,000 ദിര്‍ഹത്തിനും ഡു നല്‍കിയ ഫാന്‍സി നമ്പര്‍ 16 ലക്ഷത്തിനും ആളുകള്‍ സ്വന്തമാക്കി. റീഡിംങ് നേഷന്‍ പദ്ധതിക്കായി ഇതുവരെ സംഘടിപ്പിച്ച പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. പദ്ദതി വഴി അമ്പത് ലക്ഷം പുസ്തകങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ഇതുവരെ ഏതാണ്ട് 73 ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്യുവാനുള്ള തുക അധിക്രതര്‍ക്ക് ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

English summary
Dubai number plate R10 sold for 92 dirham at auction for the UAE’s Reading Nation drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X