കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; ഫുട്ബോള്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

Google Oneindia Malayalam News

ദുബായ്: ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണല്‍ ടീമായ എഫ്.സി കേരള ഫുട്ബോള്‍ ടീമും ദുബായ് കെ.എം.സി.സിയും ചേര്‍ന്ന് ഫുട്ബോളിനെ ഇഷ്ട്ടപെടുന്നവര്‍ക്കും കളിക്കര്‍ക്കുമായി അല്‍ ബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ഫുട്ബോള്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടി യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ നെല്ലറ ആശസകള്‍ നേര്‍ന്നു സംസാരിച്ചു. അദ്വാ:സാജിദ് അബൂബക്കര്‍ എഫ്.സി കേരള ടീമിനെ സദസിനു പരിചയപ്പെടുത്തി.

ആവയില്‍ ഉമ്മര്‍ഹാജി സ്വഗതം പറഞ്ഞു വര്‍ഷങ്ങളായി ഇന്ത്യന്‍ ഫുട്ബോളിനൊപ്പം വിവിധ മേഖലകളില്‍ നേതൃത്വം നല്‍കിയ വ്യക്തിയും എഫ്.സി കേരളയുടെ ടെക്നിക്കല്‍ഡയറക്റ്ററുമായ വി.എ നാരായണ മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളെയും കളിക്കാരെയും ഒരേ കുടകീഴില്‍ കൊണ്ടുവരികയും ഫുട്ബോളിനെ കൂടുതല്‍ ജനകീയമാക്കാനും പ്രൊഫഷണല്‍ ആക്കാനും വേണ്ടിയാണ് എഫ്.സി കേരളയുടെ പ്രയാണമെന്നും, 2014 ജൂണ്‍ 6ന് മലപ്പുറം കൊട്ടപ്പടി സ്റ്റേഡിയത്തില്‍ വെച്ച് പിറവിയെടുത്ത എഫ്.സി കേരള സ്പോര്‍ട്സ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴില്‍ എഫ്.സി കേരള എന്ന പേരില്‍ രൂപീകരിച്ച ജനകീയ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീം ഇന്ന് ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ഏറെ പിന്തുണയാര്‍ജിച്ചെടുത്ത ടീമാണ് എന്ന് മേനോന്‍ വ്യക്തമാക്കി. 'മെല്ലെ വളരുക – ഉറച്ചു നില്‍ക്കുക’ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന എഫ്.സി കേരള രണ്ടാം വര്‍ഷ ദേശീയ ലീഗില്‍ കളിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത് എന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരികുക്കയാണ് എന്നും അദ്ദേഹം പറഞ്ഞു.

football

പ്രഫഷണല്‍ ഫുട്ബോള്‍ സമ്പ്രദായത്തില്‍ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപെട്ട ഘടനയാണ് എഫ്.സി കേരളയുടെത്. സീനിയര്‍ ടീമിന് പുറമേ വിവിധ പ്രായത്തില്‍ ദേശീയ ലീഗിലും കേരള ലീഗിലും കളിക്കുന്ന ജൂനിയര്‍ ടീമുകള്‍, 6 മുതല്‍ 19 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള സോക്കര്‍ സ്കൂള്‍ എന്നിവയും എഫ്.സി കേരളക്ക് ഉണ്ടെന്ന് മേനോന്‍ സദസ്സിനെ ബോധ്യപെടുത്തി. എഫ്.സി കേരളയുടെ മുഖ്യ പരിശീലകനും ഡയറക്റ്ററും 2001ലും2004 ലും സന്തോഷ്‌ട്രോഫി നേടിയ ടീമിന്‍റെ ഗോള്‍കീപ്പറുമായ പി.ജി പുരുഷോത്തമന്‍, പ്രൊമോട്ടറും മാനേജറുമായ കെ.എ നവാസ്,എഫ്.സി കേരളയുടെ പ്രൊമോട്ടര്‍ മുഹമ്മദ്‌ ഷാജി, കെ.എം.സി.സി നേതാക്കളായ മുസ്തഫ തിരൂര്‍,ഹസൈനാര്‍ തോട്ടുംഭാഗം,മുഹമ്മദ്‌ പട്ടാമ്പി എന്നിവര്‍ സംബന്ധിച്ചു.

English summary
Dubai; Organised football workshop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X