കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോധമുദിച്ചു തുടങ്ങി; പൊണ്ണത്തടി കുറയ്ക്കാന്‍ സൗദിയും ദുബായിയും പെപ്‌സിക്ക് വില കൂട്ടുന്നു!

  • By Desk
Google Oneindia Malayalam News

അറബികളുടെ ദേശീയ പാനീയം ഏതെന്നു ചോദിച്ചാല്‍ ഡ്യൂ അല്ലെങ്കില്‍ പെപ്‌സി എന്നായിരിക്കും പൊതുവെ കിട്ടുന്ന ഉത്തരം. സോഫ്റ്റ് ഡ്രിങ്കുകള്‍ അറബ് യുവാക്കളുടെ ഹരമാണ്. അതുകൊണ്ട് തന്നെ പെപ്‌സി, കോള, മൗണ്ടെന്‍ ഡ്യൂ, 7അപ് തുടങ്ങിയ പാനീയ നിര്‍മാതാക്കള്‍ക്ക് അറബ് നാടുകള്‍ എപ്പോഴും കറവപ്പശുക്കളായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവയുടെ വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായതായി പാനീയങ്ങള്‍ കുപ്പിയിലാക്കുന്ന ദുബയ് റിഫ്രഷ്‌മെന്റ് എന്ന കമ്പനി വ്യക്തമാക്കുന്നു. 25 ദശലക്ഷം ദിര്‍ഹമാണ് ഈ വര്‍ഷം രണ്ടാം പാദത്തില്‍ ലാഭയിനത്തില്‍ കമ്പനിക്ക് നഷ്ടം വന്നത്. 230 ദശലക്ഷം ദിര്‍ഹമിന്റെ വില്‍പ്പന കുറഞ്ഞതായും കമ്പനി വ്യക്തമാക്കുന്നു.

കാരണം എന്താണെന്നല്ലേ, നാട്ടുകാരുടെ അനുദിനം കൂടിവരുന്ന പൊണ്ണത്തടി കുറയ്ക്കാന്‍ ഇത്തരം സോഫ്റ്റ് ഡ്രിങ്കുകള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചുവെന്നു മാത്രമല്ല, അവയ്ക്കു മേല്‍ കൂടുതല്‍ നികുതി ചുമത്തുകയും ചെയ്തു. പൊണ്ണത്തടി, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവയില്‍ പ്രധാന വില്ലന്‍ ഇത്തരം പാനീയങ്ങളാണെന്ന ഭരണകൂടത്തിന്റെ തിരിച്ചറിവാണ് ഈ നടപടികള്‍ക്കു കാരണം. പകരം കൂടുതല്‍ ആരോഗ്യകരമായ പാനീയങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

pepsi

ലോകത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ ലഭിക്കുന്ന നാടായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ വരുന്നത് വിലകൂട്ടുമെന്ന് മാത്രമല്ല, ഇവയ്‌ക്കെതിരായ ബോധവല്‍ക്കരണം ശക്തമാവുന്നതോടെ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യുമെന്നതാണ് നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കുന്നത്. പഞ്ചസാരനികുതി, വാറ്റ് എന്നീ ഇനങ്ങളിലാണ് ഇവയ്ക്കു മേല്‍ പുതിയ നികുതികള്‍ വരുന്നത്. ആദ്യം സൗദിയാണ് ഇവയ്ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ടുവന്നത്. കഴിഞ്ഞ ജൂണില്‍ പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍, സിഗരറ്റ് എന്നിവയ്ക്കു മേല്‍ പ്രത്യേക നികുതി ചുമത്തിക്കൊണ്ടായിരുന്നു ഇത്.

വര്‍ഷാവസാനത്തോടെ എനെര്‍ജി ഡ്രിങ്കുകള്‍ക്കു മേലുള്ള നികുതി ഇരട്ടിയായും മറ്റ് സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് 50 ശതമാനവും വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ മെയ് മാസം യു.എ.ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചിരുന്നു.

English summary
The Dubai-based Pepsi bottler lost some of its fizz in the second quarter as sales retreated. Dubai Refreshment, which bottles Pepsi and other sodas such as Mountain Dew and 7Up, reported a 12 percent fall in second-quarter profit to 24.7 million dirhams ($6.7 million) as sales also declined by about 1 percent to 229.3 million dirhams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X