കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ജയിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായമായി സ്വദേശി വ്യാപാരിയുടെ വക ഒരു ലക്ഷം ദിര്‍ഹം

Google Oneindia Malayalam News

Recommended Video

cmsvideo
ദുബായ് ജയിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായമായി സ്വദേശി വ്യാപാരി | Oneindia Malayalam

ദുബയ്: സാമ്പത്തിക പരാധീനതകളാല്‍ ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ തടവറകളില്‍ തുടരേണ്ടിവരുന്നവര്‍ക്ക് സഹായഹസ്തവുമായി ദുബയ് വ്യാപാരി. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാട്ടിലേക്ക് തിരിക്കാനാവാതെ ദുബയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്കായി ഒരു ലക്ഷം ദിര്‍ഹം (18.4 ലക്ഷം രൂപ) സംഭാവനയായി നല്‍കിയിരിക്കുകയാണ് ദുബയിലെ പ്രമുഖ സ്വദേശി ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ യാഖൂബ് അല്‍ അലി.

രണ്ടു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് തടവുകാരുടെ മോചനത്തിനായി വ്യവസായി ഒരു ലക്ഷം രൂപ നല്‍കുന്നതെന്ന് ദുബയ് പോലിസ് അറിയിച്ചു. ദുബയ് പോലിസിനാണ് ഇദ്ദേഹം പണം നല്‍കിയിരിക്കുന്നത്. തടവുകാര്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വിമാനടിക്കറ്റ് വാങ്ങുന്നതിനായാണ് ഈ സംഭാവന ഉപയോഗിക്കുക. തടവുകാരുടെ ദുരിതങ്ങളകറ്റുകയെന്ന ലക്ഷ്യത്തോടെ പോലിസ് ആവിഷ്‌ക്കരിച്ച തഫ്‌രീജ് കര്‍ബ കാംപയിന്റെ ഭാഗമായാണ് സംഭാവനയെന്ന് ദുബയ് പോലിസ് അറിയിച്ചു.

dubai


യാഖൂബ് അല്‍ അലിയുടെ മഹാമനസ്‌കതയെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഡയരക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ അഭിനന്ദിച്ചു. 2018 സായിദിന്റെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംഭാവനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി തടവുകാരുടെയും കുടുംബങ്ങളുടെയും മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കുന്ന നടപടിയാണ് പുണ്യ മാസമായ റമദാനില്‍ അദ്ദേഹം കൈക്കൊണ്ടിരിക്കുന്നതെന്നും അല്‍ മുര്‍ പറഞ്ഞു. ജയില്‍ ജീവിതത്തിനു ശേഷം പുതിയൊരു ജീവിതം ആരംഭിക്കാന്‍ തടവുകാര്‍ക്ക് ഇത് പ്രചോദനമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് പിഴയടക്കാനും നാട്ടിലേക്ക് ടിക്കറ്റെടുക്കാനും സാധിക്കാതെ നിരവധി പേര്‍ ദുബയിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ സംഭാവന സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ ദുബയ് പോലിസ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തഫ്‌രീജ് കര്‍ബ (ദുരിതമകറ്റല്‍).

English summary
dubai police campaign to help prisoners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X