കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് പോലീസിന്റെ ബോധവല്‍കരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും...

Google Oneindia Malayalam News

ദുബായ് : പടക്കം, കരിമരുന്ന് ഉപയോഗത്തിനെതിരെ ദുബായ് പൊലീസ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി ദുബായ് പോലീസ് ദുബായ് ഇന്ത്യന് ഹൈസ്‌കൂളിലെ 3000 ത്തിലേറെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വൈവിദ്യമാര്‍ന്ന ബോധവത്കരണ, പ്രധിരോധ പരിപാടി സംഘടിപ്പിച്ചു.

റമദാന്‍ മാസാരംഭമായ ജൂണ് ഒന്ന് മുതല്‍ മേക്ക് സെലിബ്രേഷന്‍സ് പ്ലേഫുള്‍, നോട്ട് പെയിന്‍ഫുള്‍ എന്ന ആശയത്തിലാണ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദുബായ് പോലീസ് ഇത്തരത്തില്‍ കാമ്പയിന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിവും അവബോധവും നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജീവന്‍ തന്നെ നഷ്ടമാകാന്‍ സാധ്യതയുള്ളതും, ജീവിതാവസാനം വരെയും വേദന കൊണ്ട് ജീവിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നതുമായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങളെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

policecampaign-1

നിര്‍ത്തൂ...സുരക്ഷിതരാകൂ' എന്ന സന്ദേശത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഏറ്റവും വലിയ പരിപാടിയാണ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഷൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കാമ്പയിന്‍. ദുബായ് പോലീസ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്റ് എമര്‍ജന്‍സി വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗെയ്തി, ദുബായ് പോലീസിലെ മുതിര്‍ന്ന ഓഫിസര്‍മാരായ ലെഫ് കേണല്‍ അയൂബ് അബ്ദുല്ല ഇബ്രാഹിം കന്‍കസര്‍, ഫസ്റ്റ് ലെഫ് എഞ്ചിനീയര്‍ ഹുമൈദ് സുല്‍താന്‍ ബിന്‍ ദല്‍മൂക്, ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ ഉംറാവു സിംഗ്, സി.ഇ.ഒ. ഡോ. അശോക് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

policecampaign

കുട്ടികള്‍ കരിമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും കരിമരുന്ന് ഉപയോഗിക്കുന്നതിന്റെ പേരില്‍ പൊലീസ് പിടികൂടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ പേരില്‍ നടപടിയുണ്ടാകുമെന്നും ദുബായ് പോലീസ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്റ് എമര്‍ജന്‍സി വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗെയ്തി പറഞ്ഞു. ഗാര്‍ഹിക താമസ മേഖലകളില്‍ വ്യക്തികള്‍ പടക്കവും കരിമരുന്നും ഉപയോഗിക്കുന്നത് ദുബായില്‍ നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതിന് അനുമതിയുള്ളൂ. നിയമം ലംഘിച്ചാല്‍ 10,000 ദിര്‍ഹം പിഴയോ ആറ് മാസം തടവോ ആയിരിക്കും ശിക്ഷ.

English summary
Dubai Police conducted awareness programmes at Indian High School highlighted the dangers of setting off fireworks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X