കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ പ്രചരണത്തിന്റെ ഉറവിടം തേടി ദുബായ് പോലീസ്: പ്രചരണം അപകടത്തിന്റെ പേരില്‍!!

  • By Desk
Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ ദിവസം ദുബായിലെ ഒരു പ്രമുഖ ഷോപ്പിംങ് സെൻററിന് പുറത്തുണ്ടായ വാഹനപകടത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായ് ദുബായ് പോലീസ് വ്യത്തങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യുസ് റിപ്പോർട്ട് ചെയ്തു. നിയന്ത്രണം വിട്ട കാർ എടിഎം കൌണ്ടറിൽ ഇടിച്ച് കയറിയ സംഭവത്തെയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ പറ്റിയില്ലെന്നും നിസാര പരുക്ക് പറ്റിയ ആളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

accident-1534959236

എന്നാൽ നടന്നത് വലിയ അപകടമാണെന്നും ഒരുപാട് പേർക്ക് ഗുരുതരമായി പരുക്ക് പറ്റി എന്നുമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നത്. സംഭവ സ്ഥലത്തെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവിട്ടാണ് ദുബായ് പോലീസ് വ്യാജ വാർത്തയ്ക്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ദുബായ് പോലീസ് വീണ്ടും ഓർമ്മപ്പെടുത്തുന്നു.

English summary
dubai police seeks source of fake news on accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X