കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 കൊല്ലം കൊണ്ട് ദുബായ് ജനസംഖ്യ ഇരട്ടിയാവും! പ്രവാസികള്‍ക്ക് നിയന്ത്രണം വരുമോ?

10 കൊല്ലം കൊണ്ട് ദുബായ് ജനസംഖ്യ ഇരട്ടിയാവും! പ്രവാസികള്‍ക്ക് നിയന്ത്രണം വരുമോ?

  • By Desk
Google Oneindia Malayalam News

അബുദാബി: ലോകത്തിലെ അതിദ്രുതം വളരുന്ന നഗരങ്ങളിലൊന്നായ ദുബയിലെ ജനസംഖ്യ 2027 ആകുമ്പോഴേക്കും ഇരട്ടിയിലേറെ വര്‍ധിക്കുമെന്ന് പഠനം. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിനെ കുറിച്ച് പഠനം നടത്തിയ യു.എ.ഇ യൂനിവേഴ്‌സിറ്റി ഗവേഷകന്‍ ഡോ. ഫായിസ് എല്‍ ഈസവിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍.

കഴിഞ്ഞ 40 വര്‍ഷത്തില്‍ ദുബയിലെ ജനസംഖ്യ 1000 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിക്കുന്നു. 1975ല്‍ ദുബയിലെ പ്രവാസി സമൂഹം 1.3 ലക്ഷം മാത്രമായിരുന്നു. എന്നാല്‍ ഇന്നത് 21 ലക്ഷത്തിലേറെയായി മാറി. 2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ജനസംഖ്യാ വര്‍ധനവിന്റെ തോത് 6.5 ശതമാനമായിരുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ 10 വര്‍ഷത്തിനിടയില്‍ ദുബയ് ജനസംഖ്യ ഇരട്ടിയിലേറെ കൂടി അരക്കോടിയാകുമെന്നാണ് കണ്ടെത്തല്‍.

 30-population-people-16-1502889099.jpg -Properties Alignment

തദ്ദേശീയ ജനസംഖ്യയിലുണ്ടായ വര്‍ധനവല്ല, മറ്റുനാടുകളില്‍ നിന്ന് കുടിയേറുന്നവരുടെ ക്രമാതീതമായ എണ്ണം കൂടിയതാണ് ഇതിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു.

ൂടിവരുന്ന ജനപ്പെരുപ്പം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാന്‍ ദുബയ് ഭരണാധികാരികള്‍ക്ക് സാധിച്ചതായി പഠനം പറയുന്നു. അതുകൊണ്ടാണ് ആളുകള്‍ ഇത്രയേറെ കൂടിയിട്ടും അത് ബുദ്ധിമുട്ടായി തോന്നാത്തത്. എന്നാല്‍ അരക്കോടിയിലേക്ക് ജനസംഖ്യ ഉയര്‍ത്താന്‍ അവരെ ഉള്‍ക്കൊള്ളുക വെല്ലുവിളിയാവുമെന്നും പഠനം അഭിപ്രായപ്പെടുന്നു. നായതിനാലാണ്

English summary
A study looking at the population and urban growth of Dubai has revealed that the city has been one of the fastest growing cities in the world, with a population growth of 1,000 per cent in just 40 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X