കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ റോഡ് റഡാറുകള്‍ക്ക് ജോലി ഭാരം കൂടും; അകലം പാലിക്കാത്ത വാഹനങ്ങളും കാമറയില്‍ പതിയും

Google Oneindia Malayalam News

ദുബായ്: വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എമിറേറ്റിലെ റഡാറുകള്‍ അടുത്ത മാസം (ജുലൈ) മുതല്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലവും കൂടി രേഖപ്പെടുത്തി തുടങ്ങും. ഏത് ലൈനില്‍ ഓടുന്ന വാഹനങ്ങളായാലും മുന്നിലെ വാഹനവുമായി സുരക്ഷിത ദൂരം പാലിച്ചില്ലെങ്കില്‍ അത്തരം ദ്രശ്യങ്ങള്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് റഡാറുകള്‍ സന്ദേശമായി അയച്ചു തുടങ്ങും.

ഡ്രൈവര്‍ കുറ്റം നിഷേധിക്കുന്ന പക്ഷം ഇത്തരം ചിത്രങ്ങള്‍ നിയമ ലംഘകരെ കാണിക്കുമെന്നും ദുബായ് പോലീസ് അറിയിച്ചു. വിലപ്പെട്ട ജീവനുകള്‍ റോഡില്‍ പൊലിയുന്നത് തടയുകയാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് നടപ്പിലാക്കാന്‍ കാരണമെന്ന് ഗതാഗത വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. നിലവില്‍ വേഗ പരിധി മാത്രമാണ് റഡാറുകള്‍ രേഖപ്പെടുത്തുന്നത്.

dpcamera

എന്നാല്‍ പുതിയ സാങ്കേതിക വിദ്യ എത്ര വേഗത്തില്‍ പായുന്ന വാഹനവും തൊട്ടു മുന്നിലുള്ള വാഹനവുമായി എത്ര അകലത്തിലാണെന്ന് ക്രത്യമായി അളന്ന് രേഖപ്പെടുത്തും. നിയമ ലംഘനത്തിന് കടുത്ത ശിക്ഷയായിരിക്കുമെന്നും െ്രെഡവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

English summary
Dubai radars to start catching tailgaters from July, Dubai Police have announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X