കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; രവീന്ദ്രം ഫുജൈറയില്‍ അരങ്ങേറും

Google Oneindia Malayalam News

ദുബായ്: മലയാള ചലച്ചിത്ര സംഗീത രംഗത്ത് തനത് വഴിത്താരകള്‍ തീര്‍ത്ത അനശ്വര സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ നിത്യ ഹരിത ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 'രവീന്ദ്രം' എന്ന പേരില്‍ സംഗീത പരിപാടി നടത്തുന്നു. ഒക്ടോബര്‍ 6ന് ഫുജൈറ ഖലീഫ ഹാളിലാണ് ഈ സംഗീത വിസ്മയം നടക്കുക. 20 വര്‍ഷമായി ഫുജൈറയിലെ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 'ഫല' (ഫുജൈറ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍), ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് എന്നിവയുടെ സംതുക്താഭിമുഖ്യത്തില്‍ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഇവന്റൈഡ്സ് ആണ് ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്.

ബിജു നാരായണന്‍, സുദീപ് കുമാര്‍, പന്തളം ബാലന്‍, മൃദുല വാര്യര്‍ തുടങ്ങിയ പ്രശസ്ത പിന്നണി ഗായകര്‍ രവീന്ദ്രന്‍ മാസ്റ്ററുടെ അനശ്വര ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. ഇവരോടൊപ്പം, യുഎഇയിലെ യുവ ഗായകരുടെ രവീന്ദ്രന്‍ മാസ്റ്റര്‍ക്കായുള്ള സംഗീതാര്‍ച്ചനയും നടക്കും. രവീന്ദ്രന്‍ മാസ്റ്ററുടെ മക്കളായ പ്രമുഖ സംഗീത സംവിധായകന്‍ സാജന്‍ മാധവ്, തമിഴ് സംവിധായകന്‍ രാജന്‍ മാധവ്, ഗായകന്‍ നവീന്‍ മാധവ്, രവീന്ദ്രന്‍ മാസ്റ്ററുടെ പത്നി ശോഭാ രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ലോകമെമ്പാടുമുള്ള രവീന്ദ്ര സംഗീത ആസ്വാദകര്‍ക്കായി മാസ്റ്ററുടെ കുടുംബത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വേള്‍ഡ് ടൂറിന്റെ തുടക്കം കൂടിയായിരിക്കും ഈ പ്രോഗ്രാമെന്നും 'ഫല' മുഖ്യ രക്ഷാധികാരിയും ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പ്രസിഡന്റുമായ ഡോ. പുത്തൂര്‍ റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ravindram

ഇതേ വേദിയില്‍ രവീന്ദ്രന്‍ മാസ്റ്ററുടെ പേരില്‍ ആദ്യമായി 'ഫല രവീന്ദ്രന്‍ സംഗീത് മ്യൂസിക് അവാര്‍ഡ്സ്' മലയാള ചലച്ചിത്ര സംഗീത രംഗത്ത് സംഭാവനകളര്‍പ്പിച്ചവര്‍ക്കായി നല്‍കും. കേരള സര്‍ക്കാറിന്റെ സംസ്ഥാന അവാര്‍ഡുകള്‍ക്ക് ശേഷം സംഗീതത്തിന് മാത്രമായി ഒരു സംഘടന വര്‍ഷംതോറും നല്‍കുന്ന ഏക അവാര്‍ഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2016ല്‍ റിലീസ് ചെയ്ത മലയാള സിനിമകളിലെ സംഗീതത്തിനുള്ള വിവിധ അവാര്‍ഡുകളാണ് ഈ ചടങ്ങില്‍ നല്‍കുന്നത്. ഒപ്പം, മലയാളത്തിന്റെ ഗന്ധര്‍വ ഗായകന്‍ പദ്മവിഭൂഷന്‍ ഡോ. കെ.ജെ യേശുദാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രശസ്ത സംഗീത സംവിധായകന്‍ കീരവാണി ('ബാഹുബലി' ഫെയിം) എന്നിവരെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. അവാര്‍ഡ് ജേതാക്കളായ ഗായകരും സംഗീത സംവിധായകരും എഴുത്തുകാരും ചലച്ചിത്ര താരങ്ങളും മറ്റു പ്രമുഖരും പങ്കെടുക്കും. 'രവീന്ദ്രം' സംഗീത പരിപാടിയുടെയും പുരസ്‌കാരങ്ങളുടെയും സംവിധാനം നിര്‍വഹിക്കുന്നത് പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ റോബിന്‍ തിരുമലയാണ്.

എല്ലാ വര്‍ഷവും രവീന്ദ്രന്‍ മാസ്റ്ററുടെ പേരില്‍ ഫല അവാര്‍ഡുകള്‍ നല്‍കും. ഭരത് മമ്മൂട്ടി, ഭരത് മുരളി, പി.ടി കുഞ്ഞിമുഹമ്മദ്, സണ്ണി ജോസഫ്, പട്ടണം റഷീദ്, ബഹദൂര്‍, രണ്‍ജി പണിക്കര്‍, ആന്റോ, കെ.പി ഉമ്മര്‍, കെ.പി ഉദയഭാനു, കെ.പി.എ.സി സുലോചന, ബ്രഹ്മാനന്ദന്‍, സുകുമാരന്‍, ബാലന്‍ കെ. നായര്‍ തുടങ്ങിയ നിരവധി കലാകാരന്മാര്‍ ഫലയുടെ ആദരവും സഹായവും ഏറ്റുവാങ്ങിയവരാണ്. പുത്തൂര്‍ റഹ്മാന് പുറമെ, സംവിധായകന്‍ റോബിന്‍ തിരുമല, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ഫല ജന.സെക്രട്ടറി സഞ്ജീവ് വി.എ, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സവാദ് യൂസുഫ്, പ്രസിഡന്റ് എ.കെ നജീം, വൈസ് പ്രസിഡന്റ് സുഭഗന്‍ തങ്കപ്പന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ജന.സെക്രട്ടറി നാസറുദ്ദീന്‍, യാസിര്‍ ഹമീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Dubai; Raveendhram will be held at Fujairah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X