കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ കൂടുതല്‍ ടാക്‌സികള്‍ നിരത്തിലേക്ക്

Google Oneindia Malayalam News

ദുബായ്: വിഷന്‍ 2021 ന്റെ ഭാഗമായുള്ള ദുബായ് ആര്‍.ടി.എ യുടെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ടാക്‌സികള്‍ നിരത്തിലറക്കാന്‍ ആര്‍ടിഎ തീരുമാനിച്ചു. പുതുതായി 2000 ത്തോളം അധിക ടാക്‌സികള്‍ നിരത്തിലിറക്കാനാണ് പദ്ധതി. നിലവില്‍ 5046 ടാക്‌സികളാണ് ദുബായില്‍ സര്‍വ്വീസ് നടത്തുന്നത്.

2020 യുടെ ഭാഗമായി എമിറേറ്റില്‍ എത്തുന്ന സന്ദര്‍ശകരുടെ ഒഴുക്ക് മുന്നില്‍ കണ്ടാണ് ആര്‍ടിഎ പദ്ധതി നടപ്പില്‍ വരുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതായി ആര്‍ടിഎ ചെയര്‍മാനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ മത്താര്‍ അല്‍തായര്‍ വ്യക്തമാക്കി. നിലവിലെ ബുക്കിംങ് സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ട് വരാനും, ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തിലിറക്കാനും, ജബല്‍ അലിയില്‍ പുതിയ ടാക്‌സി ഡിപ്പോ ആരംഭിക്കാനും നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അധിക്രതര്‍ വ്യക്തമാക്കി.

taxi

ജീവനക്കാരുടെ സൗകര്യം പരിഗണിച്ച് അവര്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനും ആഴ്ചയില്‍ ഒരു ദിവസം അവധിയും രണ്ട് മണിക്കൂര്‍ കൂടുതല്‍ വിശ്രമ സമയം അനുവദിക്കുവാനും ആനുകൂല്യങ്ങള്‍ വര്‍ദ്ദിപ്പിക്കുവാനും വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

English summary
Dubai RTA approves plans to improve taxi services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X