കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

​ഗതാ​ഗത കുരുക്കില്ലാതെ ഷാർജ- ദുബൈ യാത്ര: ദുബൈ- ഷാര്‍ജ ഫെറി സര്‍വീസ് കാലത്ത് 5 മണി മുതല്‍!!

  • By Desk
Google Oneindia Malayalam News

ദുബായ്: ഷാർജാ യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ദുബായ് ആർ.ടി.എ ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ദീർഘനേരം ​ഗതാ​ഗത കുരുക്കിൽ അകപ്പെട്ട് മണിക്കൂറുകളോളം വാഹനങ്ങളിൽ കഴിയേണ്ടി വരുന്ന സ്ഥിരം യാത്രക്കാർക്ക് ആശ്വാസമായ് ദുബായിയിൽ നിന്ന് ഷാർജയിലോട്ടും തിരിച്ചുമുള്ള ജല​ഗതാ​ഗതം ദുബായ് ആർടിഎ ആരംഭിച്ചു. ദിവസവും കാലത്ത് 5 മണിക്ക് ഷാർജയിൽ നിന്നും 5.15 ന് ദുബായിൽ നിന്നും ആരംഭിക്കുന്ന ദുബായ് ഷാർജ ഫെറി സർവ്വീസ് വൈകീട്ട് എട്ട് മണിവരെ നീളും.

മുംബൈയിൽ കനത്ത മഴയിൽ പുഴ കരകവിഞ്ഞു, 700 യാത്രക്കാരുമായി വഴിയിൽ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്!മുംബൈയിൽ കനത്ത മഴയിൽ പുഴ കരകവിഞ്ഞു, 700 യാത്രക്കാരുമായി വഴിയിൽ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്!

rtaferryservice1-15

മുപ്പത്തിയഞ്ച് മിനിറ്റാണ് ഒരു ഭാ​ഗത്തേക്കുള്ള യാത്രാ ദൈർഘ്യം. സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമാണ് യാത്രാ നിരക്ക്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് ആവശ്യമില്ല. തിരക്കുളള സമയം ഓരോ അര മണിക്കൂറിലും മറ്റ് സമയങ്ങളിൽ ഒന്നരമണിക്കൂർ ഇടവിട്ടുമാണ് സർവ്വീസ് നടത്തുകയെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

rtaferryservice-

ദിവസവും 42 സർവ്വീസുകളാണ് ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ദുബായ് ​ഗുബൈബയിലും ഷാർജ എക്യോറിയം മറൈൻ സ്റ്റേഷനിലുമാണ് ഫെറി യാത്രക്കാർക്കുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യവും അധിക്രതർ ഒരുക്കിയിട്ടുണ്ട്. 125 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന സർവ്വീസ് ദുബായ് ഷാർജ റൂട്ടിൽ ദിവസവും സഞ്ചരിക്കുന്നവർക്ക് ഏറെ ​ആശ്വാസകരമായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

English summary
Dubai RTA launches route between Dubai-Sharjah without traffic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X