കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ മക്കളൊന്നും ഇനി നല്ല സ്കൂളുകളില്‍ പഠിയ്ക്കേണ്ടേ? ദുബായിലെ സ്കൂളുകളില്‍ വന്‍ ഫീസ് വര്‍ധന

  • By ജാനകി
Google Oneindia Malayalam News

ദുബായ്: നിത്യോപയോഗ സാധനങ്ങള്‍ക്ക് മാത്രമല്ല ഇനി വിദ്യാഭ്യാസത്തിനും പ്രവാസി നന്നായി പണം ചെലവഴിയ്‌ക്കേണ്ടി വരും. ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ഫീസ് ഉയര്‍ത്താന്‍ തീരുമാനിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. എല്ലാവര്‍ഷവും അധ്യയന വര്‍ഷം ആരംഭിയ്ക്കുമ്പോള്‍ ഫീസില്‍ വര്‍ധനയുണ്ടാകാറുണ്ട്.

ഇത്തവണയും ഇസിഐ, വ്യക്തിഗത റേറ്റിംഗ് എന്നിവ അനുസരിച്ചാണ് ഫീസ് ഉയര്‍ത്താന്‍ അനുമതിയുള്ളത്. ചുരുക്കത്തില്‍ നല്ല സ്‌കൂളുകളില്‍ മക്കളെ പഠിപ്പിയ്ക്കണമെങ്കില്‍ പ്രവാസികള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് നിരക്ക് ഉയര്‍ത്താം എന്ന് കെഎച്ച്ഡിഎ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌കൂളുകള്‍ ഫീസ് വര്‍ധനയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. കൂടുതല്‍ വിവരങ്ങളിലയേ്ക്ക്...

നിര്‍ദ്ദേശം

നിര്‍ദ്ദേശം

സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിയ്ക്കാമെന്ന് ദ നോളഡ്ജ് ആന്റ് ഹ്യൂമന്‍ ഡിവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) തിങ്കളാഴ്ച പറഞ്ഞു. വ്യക്തിഗത റേറ്റിംഗ് എഡ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്ട് (ഇസിഐ) എന്നിവയുടെ അടിസ്ഥാനത്തില്‍ ഫീസ് വര്‍ധിപ്പിയ്ക്കാം എന്നായിരുന്നു നിര്‍ദ്ദേശം

മികച്ച സ്‌കൂളുകള്‍

മികച്ച സ്‌കൂളുകള്‍

വ്യക്തിഗത റേറ്റിംഗില്‍ 'ഔട്ട്സ്റ്റാന്‍ഡിംഗ്', 'വെരിഗുഡ്' എന്നീ റേറ്റിംഗുകള്‍ ലബിച്ച സ്‌കൂളുകള്‍ക്ക് 6.42 ശതമാനം 5.61 ശതമാനം എന്നിങ്ങനെ ഫീസ് ഉയര്‍ത്താം

ശരാശരി

ശരാശരി

ശരാശരി നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് 3.21 ശതമാനം ഫീസ് വര്‍ധിപ്പിയ്ക്കാം

നിലവാരം കുറഞ്ഞ സ്‌കൂളുകള്‍

നിലവാരം കുറഞ്ഞ സ്‌കൂളുകള്‍

നിലവാരം കുറഞ്ഞ സ്‌കൂളുകള്‍ക്കിം 3.21 ശതമാനം ഫീസ് ഉയര്‍ത്താം

നെഞ്ചിടിപ്പ്

നെഞ്ചിടിപ്പ്

എണ്ണവില കുറയുന്നതും സാമ്പത്തിക പ്രതിസന്ധിയും ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ജീവിതം ദുസ്സഹമാക്കുമ്പോഴാണ് സ്‌കൂളുകളിലെ ഫീസ് നിരക്കും ഉയര്‍ത്തുന്നത്. ഈ വര്‍ധനവ് പ്രവാസിയ്ക്ക് തിരിച്ചടിയാവുകയാണ്.

English summary
Dubai school fee hike: Schools give thumbs up, parents?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X