കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് പ്രവാസിക്ക്

Google Oneindia Malayalam News

ദുബായ്: കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ പ്രവാസി മലയാളിയായ മുഹാദ് വെമ്പായം മികച്ച രണ്ടാമത്തെ രചയിതാവിനുള്ള അവാര്‍ഡ് നേടി. തിരുവനന്തപുരം ആരാധന അവതരിപ്പിച്ച 'അതൊരു കഥയാണ്' എന്ന നാടകത്തിന്റെ രചനയ്ക്കാണ് മുഹാദിന് അവാര്‍ഡ് ലഭിച്ചത്. സുരേഷ് ദിവാകരനാണ് നാടകത്തിന്റെ സംവിധാനം.

ആദ്യമായാണ് കേരളം സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ ഒരു പ്രവാസിക്ക് രചനാ പുരസ്‌കാരം ലഭിക്കുന്നത്. ഇപ്പോള്‍ യു എ യിലെ റേഡിയോ സ്റ്റേഷനായ ഗോള്‍ഡ് 101.3 എഫ് എമ്മില്‍ ക്രിയേറ്റിവ് റൈറ്റര്‍ ആന്‍ഡ് പ്രൊഡ്യുസര്‍ ആയി ജോലി ചെയ്യുന്നു മുഹാദ് വെമ്പായം. ഒ മാധവന്റെ കാളിദാസ കലാകേന്ദ്രം ഉള്‍പ്പടെ 6 സമിതികളിലായി 6 വര്‍ഷം നാടകാഭിനയം.

nri

ഏഴ് അമച്ച്വര്‍ നാടകങ്ങള്‍ , 20 പ്രൊഫഷണല്‍ നാടകങ്ങള്‍ , ഇരുപത്തഞ്ചോളം പുരാണ നാടകങ്ങള്‍ ,20 ലധികം മിമിക്‌സ് ഷോകള്‍ , ഷോര്‍ട്ട് ഫിലിമുകള്‍ , ഒരു സീരിയല്‍ (തമിഴ്) എന്നിവയാണ് പ്രധാന രചനകള്‍. നാടകഗാനങ്ങളും,നിരവധി ആല്ബം , ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. മികച്ച നാടകത്തിനുള്ള ജഗതി എന്‍ കെ ആചാരി അവാര്‍ഡ്,കാലടി സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേള, ആറാട്ടുപുഴ സംസ്ഥാന നാടക മല്‍സരം , കോനൂര്‍ നാടക മത്സരം, എന്നിവിടങ്ങളില്‍ മികച്ച രചയിതാവിനുള്ള പുരസ്‌കാരങ്ങള്‍ , എന്‍ എന്‍ കെ പിള്ള മെമ്മോറിയല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് റൈറ്റര്‍.

കൊടുങ്ങല്ലൂര്‍ ഡ്രാമ ഫെസ്റ്റ്,തൃശൂര്‍ വല്ലച്ചിറ സംസ്ഥാന നാടക മത്സരം , യൗവ്വന പുരസ്‌കാരം, കടയ്ക്കല്‍ ഡ്രാമാ ഫെസ്റ്റ്,പകല്‍ക്കുറി ഫാസ് , . എന്നിവരുടെ മള്‍സരങ്ങളില്‍ ബെസ്റ്റ് റൈറ്റര്‍ അവാര്‍ഡ് ,മികച്ച ഗാനരചയിതാവിനുള്ള വെഞ്ഞാരമൂട് രാമചന്ദ്രന്‍ മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി. യു എ ഇ , ബ്രിട്ടണ്‍ ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും മുഹാദ് രചിച്ച നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബഹറിന്‍ , കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നടന്ന ഹ്രസ്വ ചലച്ചിത്ര മത്സരങ്ങളില്‍ മുഹാദ് വെമ്പായം എഴുതിയ ഷോര്‍ട്ട് ഫിലിമുകള്‍ ഒന്നാം സ്ഥാനം നേടി.

English summary
Dubai; State government Award for NRI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X