കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ് അവധി : ദുബായ് എയര്‍പോര്‍ട്ടിലെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് എമിഗ്രേഷന്‍

  • By Desk
Google Oneindia Malayalam News

ദുബായ്: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി അഞ്ചു കോടി രൂപയുടെ സഹായം നല്‍കുവാന്‍ ദുബായ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെല്‍ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥയില്‍ സഹായകരമാവുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ഒരു കോടി കോടി രൂപ സ്വന്തമായിട്ടും ബാക്കി തുക മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചു നല്‍കുവാന്‍ വേണ്ടിയും ഉപയോഗിക്കും.

ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാന്ദന്റെ നിയന്ത്രണത്തില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ടി വരുന്ന മരുന്നുകള്‍ കാര്‍ഗോ മുഖേന എത്തിക്കും. സന്നദ്ധസേവകര്‍, മെഡിക്കല്‍ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ ചാര്‍ട്ടേര്‍ഡ് വിമാനം മുഖേന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ സജീകരിച്ചിട്ടുള്ള റിലീഫ് ക്യാമ്പുകളില്‍ എത്തിക്കുവാനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തിനകം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും. ഡോ. ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പാട് ചെയ്ത ഹെല്പിങ് ഹാന്‍ഡ് എന്ന സംഘടനാ മുഖേന ആയിരിക്കും ഈ സൗകര്യങ്ങള്‍ നടപ്പിലാക്കുക. ഭൂമിശാസ്ത്ര പഠനങ്ങള്‍ അനുസരിച്ചു മണ്ണുകളില്‍ ജലം സംഭരിക്കുന്നതിനുള്ള കഴിവ് കുറഞ്ഞു വരുന്ന ഈ സാഹചര്യത്തില്‍ പുഴകളിലും കടലിലും ജലം വഴി തിരിച്ചു വിടുവാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വൈകും എന്നാണ് കരുതുന്നത്.

dubaiairport

ഈ സാഹചര്യത്തില്‍ വിവിധ തരാം പനിയും അതിനോട് അനുബന്ധിച്ച് വരുന്ന ഡിസെന്ററി, ഗ്യാസ്ട്രിക് പ്രോബ്ലെംസ്, സ്‌കിന്‍ ഡിസീസസ്, തുടങ്ങി വിവിധ പകര്‍ച്ചവ്യാധികള്‍ വരാനിടയുള്ള സാഹചര്യത്തില്‍ മരണസംഖ്യ കൂടുവാന്‍ ഇടയുണ്ട്. ഈ സാഹചര്യം ഗൗരവമായ എടുത്തു അടിയന്തിര ചികിത്സ സൗകര്യം ലഭ്യമാക്കേണ്ടതുണ്ട്. പബ്ലിക് ഹെല്‍ത്ത് സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ചുഇവര്‍ക്ക് വേണ്ട മെഡിസിന്‍ ലിസ്റ്റ് സ്വരൂപിച്ചു ഇവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു കൊടുക്കും. ഈ വിഷയത്തെക്കുറിചു സംസ്ഥാന ഹെല്‍ത്ത് സെക്രെട്ടറി രാജീവ് സദാനന്ദനുമായി സംസാരിച്ചപ്പോള്‍ കുറഞ്ഞത് മുപ്പതു ദിവസഅത്തേക്കെങ്കിലും അടിയന്തിരമായി മെഡിക്കല്‍ സര്‍വീസുകള്‍ ഏര്‍പ്പാട് ചെയ്യേണ്ടി വേണ്ടി വരും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇതിനോടനുബന്ധിച്ചു ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്പിലെയും ഡോക്ടര്‍മാര്‍ അവരുടെ അകമഴിഞ്ഞ സേവനം നല്‍കേണ്ടതായിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പില്‍ സേവനം അനുഷ്ഠിക്കുവാന്‍ അനുവദിച്ചു കൊണ്ട് തൊഴിലുടമ നല്‍കുന്ന ഒരു എന്‍ഒസി നേടി[email protected]എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. സന്നദ്ധ സേവകര്‍ക്കു വേണ്ട ടിക്കറ്റും ചെലവുകളും ചാരിറ്റബിള്‍ ട്രസ്റ്റ് വഹിക്കും. ഡോ. കെ. പി. ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളും ഹെല്പിങ് ഹാന്‍ഡ് എന്ന സംഘടയും ചേര്‍ന്ന് ക്യാമ്പ് അംഗങ്ങളെ സ്വീകരിച്ചു അതാതു ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കും. അവിടെ മെഡിക്കല്‍ ക്യാമ്പ് സൗകര്യം ഏര്‍പ്പെടുത്തും. ട്രസ്റ്റിന്റെ ഭാരവാഹികള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ബന്ധപ്പെട്ടു മരുന്നുകള്‍ ക്രമീകരിക്കുകയും കേരളത്തിലേക്ക് അയക്കുകയും ചെയ്യുന്നതായിരിക്കും. സംഘം തയാറായാല്‍ ചാര്‍ട്ടേര്‍ഡ് വിമാനം മുഖേന ഇത് നടപ്പിലാക്കുവാനുള്ള സജ്ജീകരണം ഗ്രൂപ്പ് തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തിലെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സന്മനസ്സുള്ളവര്‍ അവരുടെ പേര്‍, പാസ്പോര്ട്ട് നമ്പര്‍, മെഡിക്കല്‍ ലൈസന്‍സ് തുടങ്ങിയ വിവരങ്ങളുമായി ബന്ധപ്പെടണമെന്നും ഡോ. കെ പി ഹുസൈന്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി: [email protected] Mr. James Anthony +9710561149667.

English summary
dubai suggests to arrange best facilities for dubai airport passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X