കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബൈയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കും

  • By Desk
Google Oneindia Malayalam News

ദുബൈ: ട്രാഫിക് സിഗ്നലുകളില്‍ ചുവപ്പ് ലൈറ്റ് കത്തുന്നത് വകവയ്ക്കാതെ വാഹനം മുന്നോട്ടെടുത്താല്‍ ആ വാഹനം പിടിച്ചെടുക്കുമെന്ന് ദുബയ് പോലിസ്. ഇത്തരം ഗുരുതരമായ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ 30 ദിവസത്തേക്കാണ് പോലിസ് പിടിച്ചെടുക്കുകയെന്ന് ദുബയ് പോലിസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹയ്ര്‍ അല്‍ മസ്‌റൂഈ പറഞ്ഞു. അതോടൊപ്പം 1000 ദിര്‍ഹം പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യും.

മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും നിക്ഷേപമിറക്കാന്‍ സൗദി അരാംകോമഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും നിക്ഷേപമിറക്കാന്‍ സൗദി അരാംകോ

ചുവപ്പ് സിഗ്നല്‍ തെറ്റിക്കുന്നത് വലിയ ട്രക്ക് പോലുള്ള വാഹനങ്ങളാണെങ്കില്‍ പിഴ 3000 ദിര്‍ഹം ആവും. അതിനു പുറമെ, നിയമലംഘനം നടത്തി വാഹനമോടിച്ച ഡ്രൈറിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് കാന്‍സലാക്കുകയും ചെയ്യും. റെഡ് സിഗ്നല്‍ ലംഘനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് അതിന് ഇത്രവലിയ ഗൗരവം നല്‍കപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇത് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാവുമെന്നതിനാലാണിത്.

signal

ദുബയില്‍ കഴിഞ്ഞ വര്‍ഷം ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ടുനീങ്ങിയ വാഹനങ്ങള്‍ ഇടിച്ച് 100 അപകടങ്ങളാണുണ്ടായത്. ഈ സംഭവങ്ങളിലായി ഒരാള്‍ മരണപ്പെടുകയും 127 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. എന്നാല്‍ ഇത്തവണ ജനുവരിയില്‍ മാത്രം ആറ് അപകടങ്ങള്‍ ഈ രീതിയിലുണ്ടായി.

റെഡ് സിഗ്നല്‍ ലൈന്‍ മുന്നോട്ടുനീങ്ങുന്ന വാഹനങ്ങള്‍ എതിരേവരുന്നതോ വശങ്ങളില്‍ നിന്ന് വരുന്നതോ ആയ വാഹനങ്ങളുമായി കൂട്ടിയിടിനും അത് മരണത്തിലേക്കും പരിക്കിലേക്കും നയിക്കാനും സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. മറുഭാഗത്ത് നിന്ന് വരുന്ന ഡ്രൈവര്‍മാരാവട്ട, അടുത്ത റെഡ് സിഗ്നല്‍ കത്തുന്നതിനു മുമ്പ് സിഗ്നല്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റ് വാഹനങ്ങള്‍ എതിരെ വരുന്നത് ശ്രദ്ധിക്കാറില്ല. വരും ദിവസങ്ങളില്‍ നിയമലംഘനം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മസ്‌റൂഈ അറിയിച്ചു.

ജെറൂസലേമിലേക്കുള്ള എംബസി മാറ്റം മെയ് മാസത്തോടെയെന്ന് യുഎസ്ജെറൂസലേമിലേക്കുള്ള എംബസി മാറ്റം മെയ് മാസത്തോടെയെന്ന് യുഎസ്

തട്ടിപ്പുകാർക്കെതിരെ കർശന നടപടി: പിഎന്‍ബി തട്ടിപ്പിൽ‍ മൗനം വെടിഞ്ഞ് മോദിതട്ടിപ്പുകാർക്കെതിരെ കർശന നടപടി: പിഎന്‍ബി തട്ടിപ്പിൽ‍ മൗനം വെടിഞ്ഞ് മോദി

English summary
Over 100 accidents were reported due to the traffic violation of jumping red signal in Dubai. One death and 127 injured were reported in these accidents in 2017, according to Brigadier Saif Muhair Al Mazrouei, director-general of General Department of Traffic at the Dubai Police,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X