കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍

Google Oneindia Malayalam News

ദുബായ്: യുഎഇ വിസയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് വന്നിരിക്കുന്നത്. താമസ വിസയുണ്ടെങ്കില്‍ ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാമെന്ന് ജനറല്‍ ഡയറക്ടര്‍ ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. കൊറോണ പ്രതിസന്ധി കാരണം വിദേശരാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരാന്‍ സാധിക്കാത്തവര്‍ക്ക് ഏറെ ആശ്വാസമാണിത്.

ആറ് മാസം കഴിഞ്ഞാലും ഇക്കാര്യത്തില്‍ പ്രശ്‌നമില്ലെന്നും യുഎഇയിലേക്ക് വരാമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രവാസികള്‍ ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് എപ്പോഴാണോ യുഎഇയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത്, ആ വേളയില്‍ തിരിച്ചുവരാം. അത് യുഎഇ വിമാനങ്ങളില്‍ മാത്രമാകണം എന്ന് നിര്‍ബന്ധമില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

സര്‍വീസ് ആരംഭിച്ചാല്‍

സര്‍വീസ് ആരംഭിച്ചാല്‍

രാജ്യത്തിന് പുറത്തു കഴിയുന്ന ദുബായ് വിസയുള്ളവര്‍ക്ക് യുഎഇയിലേക്ക് മടങ്ങി വരാം. ആറ് മാസം കഴിഞ്ഞു എന്നത് പ്രശ്‌നമല്ല. വിസയുണ്ടാകണം എന്ന് മാത്രം. നിങ്ങള്‍ ഇപ്പോഴുള്ള രാജ്യത്ത് നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചാല്‍ തിരിച്ചെത്താമെന്നും ജെഡിആര്‍എഫ്എ അറിയിച്ചു.

ചോദ്യങ്ങള്‍ക്ക് മറുപടി

ചോദ്യങ്ങള്‍ക്ക് മറുപടി

സുരക്ഷിതമായി യുഎഇയിലേക്ക് തിരിച്ചെത്താന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യങ്ങള്‍ ഒട്ടേറെ പേര്‍ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജെഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരിയുടെ പ്രതികരണം. യുഎഇയുടെ തന്നെ വിമാനത്തില്‍ തിരിച്ചെത്താന്‍ സാധിക്കൂ എന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Indians Can Return to UAE with Valid Permits | Oneindia Malayalam
ഏത് വിമാനത്തെയും ആശ്രയിക്കാം

ഏത് വിമാനത്തെയും ആശ്രയിക്കാം

യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഏത് വിമാനത്തെയും ആശ്രയിക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ജെഡിആര്‍എഫ്എയുടെ അനുമതി വാങ്ങിയിരിക്കണം. എന്നാല്‍ ദുബായ് കേന്ദ്രമായുള്ള വിമാനത്തിലാണ് നിങ്ങള്‍ വരുന്നതെങ്കില്‍ ഈ അനുമതി വാങ്ങല്‍ നില്‍ബന്ധമല്ലെന്നും ജെഡിആര്‍എഫ്എ അറിയിച്ചു.

ഏത് വിമാനത്താവളത്തിലും ഇറങ്ങാം

ഏത് വിമാനത്താവളത്തിലും ഇറങ്ങാം

ദുബായിലെ വിമാനത്താവളത്തിലേക്ക് മാത്രമേ തിരിച്ചെത്താന്‍ സാധിക്കൂ എന്നില്ല. യുഎഇയിലെ ഏത് വിമാനത്താവളത്തിലേക്ക് വരാം. അബുദാബിയിലേയോ ഷാര്‍ജയിലേയോ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും തടസമില്ലെന്നും ജെഡിആര്‍എഫ്എ അറിയിച്ചു.

സര്‍വീസ് ആരംഭിച്ചിട്ടില്ലെങ്കില്‍

സര്‍വീസ് ആരംഭിച്ചിട്ടില്ലെങ്കില്‍

നിലവില്‍ പ്രവാസികളുള്ള രാജ്യത്ത് നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ലെങ്കില്‍ കാത്തിരിക്കണം. വിമാന സര്‍വീസ് ആരംഭിച്ച ശേഷം തിരിച്ചെത്താമെന്നും വിമാന ടിക്കറ്റ് എടുക്കുന്ന വേളയില്‍ ജെഡിആര്‍എഫ്എയുടെ അനുമതി വാങ്ങിയാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതാണ് കാര്യം

ഇതാണ് കാര്യം

ജെഡിആര്‍എഫ്എയുടെ പ്രതികരണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ആറ് മാസം കഴിഞ്ഞാലും വിസയുടെ കാലാവധി കഴിഞ്ഞിട്ടില്ലെങ്കില്‍ യുഎഇയിലേക്ക് തിരിച്ചെത്താം. യാത്ര പുറപ്പെടുന്നതിന് മുമ്പ് ജെഡിആര്‍എഫ്എയുടെ അനുമതി വാങ്ങണം. വിസയുള്ളവര്‍ക്ക് ആശങ്കപ്പെടാനില്ല.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

സോണിയ ഗാന്ധിക്ക് അയച്ച കത്ത് മാത്രമല്ല അവര്‍ ചോര്‍ത്തിയത്; ഓരോ അനക്കങ്ങളും ചോര്‍ത്തുന്നു- ദിവ്യസോണിയ ഗാന്ധിക്ക് അയച്ച കത്ത് മാത്രമല്ല അവര്‍ ചോര്‍ത്തിയത്; ഓരോ അനക്കങ്ങളും ചോര്‍ത്തുന്നു- ദിവ്യ

English summary
Dubai visa holders can return to UAE even after six months outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X