കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് വിസ ഇനി ഇമെയിലില്‍ എത്തും

Google Oneindia Malayalam News

ദുബായ്: എമിഗ്രേഷന്‍ ഓഫീസുകളില്‍ കയറി ഇറങ്ങാതെ തന്നെ വീസാ നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ പുര്‍ത്തിക്കരിക്കാന്‍ കഴിയുന്ന ജി ഡി ആര്‍ എഫ് എ ദുബായിയുടെ ഇവിഷന്‍ സംവിധാനം എമിഗ്രേഷന്‍ വകുപ്പ് കൂടുതല്‍ എളുപ്പമാക്കി. വീസാ അപേക്ഷകര്‍ക്ക് ഓഫിസുകളില്‍ പോയി കാത്തിരിക്കാതെ ഇമെയിലിലുടെ വിസകള്‍ കൈകളിലെത്തുമെന്നാണ് പുതിയ പരിഷ്‌കാരത്തിന്റെ പ്രധാന ആകര്‍ഷണം. ടൈപിംങ് സെന്റ്റുകള്‍ വഴി വിസക്ക് അര്‍ഹതയുള്ള അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ വെച്ച് അപേക്ഷിക്കണം. ഇപ്പോള്‍ ദുബായില്‍ ഇവിഷന്‍ സംവിധാനത്തിലുടെ മാത്രമാണ് താമസകുടിയേറ്റ രേഖകള്‍ ശരിയാക്കാനും സമര്‍പ്പിക്കാന്‍ സാധിക്കുക.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ ജനസേവനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളുടെ ചുവട് പിടിച്ചാണ് കഴിഞ്ഞ വര്‍ഷം ദുബായ് താമസകുടിയേറ്റ വകുപ്പ് ഇ വിഷന്‍ സംവിധാനം നടപ്പിലാക്കിയത് .ഇതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന രീതികളെ ഘട്ടം ഘട്ടമായി ഇവിഷന്‍ മാര്‍ഗത്തിലേക്ക് മാറ്റിയിരുന്നു. താമസ വിസ എടുക്കുന്നതിനും അത് പുതുക്കുന്നതിനും മറ്റുള്ള നടപടിക്രമങ്ങള്‍ക്കും പൂര്‍ണമായും ഇസംവിധാനത്തിലൂടെയുള്ള നടപടിയാണ് ഇപ്പോള്‍ നിലവിലുള്ളത്.

visa

ഒറിജിനല്‍ രേഖകളുടെ അസല്‍ പകര്‍പ്പുകള്‍ വെച്ച് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വകുപ്പ് വിശദമായി പരിശോധിച്ച് അര്‍ഹതയുള്ളവരുടെ വിസ പകര്‍പ്പുകള്‍ ഇടപാടുകാരുടെ ഇമെയിലേക്ക് വകുപ്പ് നേരിട്ട് അയച്ചു കൊടുക്കും. ഒപ്പം മൊബൈല്‍ നമ്പറില്‍ നിര്‍ദേശവും ലഭിക്കും. മുന്‍കാലത്ത് വിസ നടപടികള്‍ക്ക് ഉണ്ടായിരുന്ന രേഖകള്‍ക്ക് പുറമെ സ്പോണ്‍സര്‍ ചെയ്യുന്ന ആളുടെ യു എ ഇ തിരിച്ചറിയല്‍ കാര്‍ഡ് ഒര്‍ജിനല്‍, അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട്, സ്പോണ്‍സറുടെ ഇമെയില്‍ ഐ ഡി എന്നിവ ഇ വിഷനിലുടെ അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തിയിരിക്കണം. ഉപഭോക്താവിന് കുടുതല്‍ വേഗത്തില്‍ ലഭിക്കുന്നതിന് അര്‍ജന്റ് സംവിധാനവും നിലവിലുണ്ട്.

ദുബായിയെ എല്ലാ മേഖലകളിലും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യം സാക്ഷാത്കരിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ജന സേവനങ്ങള്‍ കുടുതല്‍ മികച്ച രീതിയില്‍ കൊണ്ടുവരാനാണ് വകൂപ്പ് ശ്രമിക്കുന്നത്. ഞങ്ങളുടെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങള്‍ വഴി ഉപഭോകതാക്കളുടെ സമയവും, പ്രയത്നവും സംരക്ഷിച്ച് എളുപ്പത്തിലും വേഗത്തില്‍ സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യമാണ് ഇവിഷന്‍ നടപടികള്‍ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പറഞ്ഞു.

English summary
Dubai visa will be available in your email also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X