കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീവ് റദ്ദാക്കിയ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം; ദുബായില്‍ ഒരാള്‍ക്ക് ജയില്‍ശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് പലപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടില്‍ ലീവിന് വരാന്‍ പറ്റാത്ത അവസ്ഥ നേരിടാറുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ മേലുദ്യോഗസ്ഥനെ തല്ലുന്ന പതിവ് ഇതുവരെ കേട്ടിട്ടില്ല. യുഎഇയില്‍ ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ക്ക് പക്ഷെ വിപരീതമായ അനുഭവമാണ് നേരിടേണ്ടി വന്നത്. ലീവ് റദ്ദാക്കിയതിന് ബംഗ്ലാദേശി ജീവനക്കാരന്‍ ഇന്ത്യന്‍ സൂപ്പര്‍വൈസറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനത്തില്‍ ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ക്ക് ഭാഗികമായി അംഗഭംഗം സംഭവിച്ചു. ഈ സംഭവത്തില്‍ ബംഗ്ലാദേശി പൗരന് മൂന്ന് മാസത്തെ ജയില്‍ശിക്ഷയാണ് ദുബായ് കോടതി വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ക്ക് മുന്‍പാകെയാണ് 35-കാരനായ ബംഗ്ലാദേശി പൗരന്‍ ലീവിന് അപേക്ഷിച്ചത്. ആദ്യം ഇത് അനുവദിച്ച ശേഷം റദ്ദാക്കിയതാണ് ഇയാളെ ചൊടിപ്പിച്ചത്. ബിസിനസ്സ് ബേയിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ തുടരാന്‍ സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടു.

jail12

എന്നാല്‍ ലീവ് കിട്ടിയില്ലെങ്കിലും ബംഗ്ലാദേശി അനുവാദമില്ലാതെ സൈറ്റില്‍ നിന്നും മുങ്ങി. ഇത് കണ്ടെത്തിയ ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ സംഭവം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതോടെ ആ മാസത്തെ ശമ്പളത്തില്‍ നിന്നും മൂന്ന് ദിവസത്തെ ശമ്പളം കുറച്ചാണ് നല്‍കിയത്. സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ശമ്പളം കട്ടായതെന്ന് തിരിച്ചറിഞ്ഞ രോഷത്തിലാണ് തല്ലിയതെന്ന് ഇയാള്‍ പ്രോസിക്യൂഷന് മുന്നില്‍ സമ്മതിച്ചു. വടി ഉപയോഗിച്ചുള്ള അക്രമണം സഹജീവനക്കാര്‍ ഇടപെട്ടതോടെയാണ് അവസാനിച്ചത്.

പരുക്കേറ്റ ഇന്ത്യക്കാരനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ബംഗ്ലാദേശിയെ പോലീസ് അറസ്റ്റും ചെയ്തു. ഇരയ്ക്ക് 5 ശതമാനം അംഗഭംഗം നേരിട്ടതോടെയാണ് ദുബായ് കോടതി പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ജയില്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്തും.

 വീടുകളിലെ കറുത്ത സ്റ്റിക്കറില്‍ ദുരൂഹത നീങ്ങുന്നില്ല; പിന്നില്‍ ഇവരാണോ? വീടുകളിലെ കറുത്ത സ്റ്റിക്കറില്‍ ദുരൂഹത നീങ്ങുന്നില്ല; പിന്നില്‍ ഇവരാണോ?

English summary
Dubai worker brutally thrashes Indian boss over leave cancellation; jailed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X