• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭീമാ ജ്വല്ലറി ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഷാര്‍ജ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമ തങ്ങളുടെ യുഎഇ ലെ രണ്ടാമത്തെ ഷോറൂം ഷാര്‍ജ ബുത്തീനയില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ ബുത്തീനയിലുള്ള നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഭീമാ സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. യുഎഇ യിലെ വിവിധ എമിറേറ്റുകളിലും മറ്റ് ജിസിസി രാജ്യങ്ങളിലും ഭീമയുടെ പുതിയ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡയറക്ടര്‍ അഭിഷേക് ഭട്ട് പറഞ്ഞു.

സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പുറമെ വിവിധ ഡിസൈനിലുള്ള ഡയമണ്ട് കളക്ഷനും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഡിസൈനിലെ പുതുമയും സ്വര്‍ണ്ണത്തിലെ പരിശുദ്ധിയുമാണ് ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് അഭിഷേക് വ്യക്തമാക്കി. ഗള്‍ഫ് വിപണിയിലേക്ക് കടന്നു വരുന്നതിന് മുന്‍പ് തന്നെ ഇവിടത്തുകാരുടെ അഭിരുചിയും വിപണിയെ കുറിച്ചുള്ള വ്യക്തമായ പഠനവും നടത്തിയാണ് ഭീമാ ഗള്‍ഫിലേക്ക് കടന്നു വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാലമായ കാര്‍ പാര്‍ക്കിംങ് സൗകര്യമാണ് ഷാര്‍ജ ഷോറൂമിന്റെ മറ്റൊരു പ്രതേകത. ഡയറക്ടര്‍മാരായ ശില്‍പാ ഭട്ട്, അഭിഷേക് ഭട്ട്, യു.നാഗരാജ റാവു, വിശ്ണുശരണ്‍ കെ ഭട്ട്, അനുപമാ മന്‍മോഹന്‍, ബി. ഗോവിന്ദന്‍, ബി. കൃഷ്ണന്‍, ബി. ബിന്ദു മാധവ്, ബി. ഗിരിരാജന്‍, പാര്‍ട്ണര്‍ സുധീര്‍ കപൂര്‍, സുലേഖ ആശുപത്രി എംഡി: ഡോ. സുലേഖ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

English summary
Dulquer Salmaan Inaugurates Bhima Showroom in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X