കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ അഹമ്മദിന്റെ അവസാന വിദേശയാത്ര ദുബായിലേക്ക്; അതും ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങാന്‍

Google Oneindia Malayalam News

ദുബായ്: ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങിയാണ് ഇ അഹമ്മദ് എന്ന ജനനായകന്‍ എന്നന്നേക്കുമായി വിടപറഞ്ഞത്. കഴിഞ്ഞ മാസം (ജനുവരി) പതിമൂന്നിന് ദുബായില്‍ നടന്ന കണ്ണൂര്‍ സിറ്റി ഫെസ്റ്റില്‍ പങ്കെടുക്കാനായിരുന്നു ഇ അഹമ്മദ് അവസാനമായി വിദേശയാത്ര നടത്തിയത്.

ലോകത്ത് എവിടെ പോയാലും താന്‍ കണ്ണൂര്‍ സിറ്റിക്കാരനാണെന്ന് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ഒരു മടിയും കാട്ടിയിരുന്നില്ലെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞത് വലിയ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. ആശയ പരമായി വേറിട്ടു നില്‍ക്കുന്ന സ്വന്തം നാട്ടുകാരായ സുഹ്യത്തുക്കള്‍ പലപ്പോഴും കണ്ണൂരില്‍ തനിക്ക് ലഭിക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാറില്ലെങ്കിലും തനിക്കുള്ള ആദരം ദുബായില്‍ സംഘടിപ്പിച്ചപ്പോള്‍ രാഷ്ട്രീയം മറന്ന് എല്ലാവരെയും ഒരുമിച്ച് കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്ക് വെച്ചു.

dsc-7812

അടുത്ത വര്‍ഷവും പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍ കണ്ണൂര്‍ സിറ്റിയുടെ നാമം വാനോളം ഉയര്‍ത്തിയ നേതാവിന്റെ അവസാന പ്രസംഗമായിരിക്കും അതെന്ന് ആരും കരുതിയില്ല. ഗള്‍ഫ് പ്രവാസികളുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഇ അഹമ്മദ്.

fdf-0438-02

വിദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴില്‍ പ്രശ്‌നങ്ങളിലും, വിദേശത്ത് മരണപ്പെടുന്നവരുടെ മ്യതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികളില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു ലഭിക്കേണ്ട സഹായങ്ങള്‍ക്കും രാഷ്ട്രീയം മറന്ന് ആളുകള്‍ സമീപിച്ചിരുന്നതും ഇ അഹമ്മദിനെയായിരുന്നു. ഇന്ത്യക്കുളള ഹജ്ജ് ക്വാട്ട വര്‍ദ്ദിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയതും ഏറെ ശ്രദ്ദേയമായിരുന്നു.

dsc-7722

പല ഗള്‍ഫ് ഭരണാധികാരികളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ദിച്ചു. ഐക്യരാഷ്ട്ര സഭയിലടക്കം ഇ അഹമ്മദിന്റെ സാന്നിധ്യം ഇന്ത്യന്‍ രാഷ്ട്രീയം എന്നും ചര്‍ച്ച ചെയ്തിരുന്നു. മികച്ച രാഷ്ട്രീയക്കാരനെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജനനായകന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്.

English summary
E Ahamed's death a big loss to Indian expats in Gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X