കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:പെരുന്നാള്‍ ആഘോഷിയ്ക്കുന്നവര്‍ ഈ കാര്യങ്ങള്‍ ചെയ്യരുതെന്ന് പൊലീസ്

Google Oneindia Malayalam News

ദുബായ്: ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ അടുത്തെത്തിയതോടെ പെരുന്നാള്‍ ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ സമൂഹം. ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ താമസിയ്ക്കുന്ന രാജ്യം കൂടിയാണിത്. ഏത് ആഘോഷമായാലും അതിന്റെ ഭാഗമാകാന്‍ ശ്രമിയ്ക്കുന്നവരാണ് മലയാളികള്‍. ആഘോഷം ഏതായാലെന്താ മലയാളിയ്ക്ക് ആഘോഷിച്ചാല്‍ മതി. പക്ഷേ ആഘോഷങ്ങളൊന്നും അതിര് കടക്കരുത് കേട്ടോ. ഇത് പറയുന്നത് വണ്‍ഇന്ത്യയല്ല യുഎഇ സിവില്‍ ഡിഫന്‍സാണ്.

പെരുന്നാള്‍ ആഘോഷത്തിനിടെ ആര്‍ക്കും അപകടം സംഭവിയ്ക്കാതിരിയ്ക്കാന്‍ വേണ്ട ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് സിവില്‍ ഡിഫന്‍സ് നല്‍കുന്നത്. പെരുന്നാള്‍ അവധി ദിനങ്ങള്‍ അടിപൊളിയാക്കാന്‍ ഇറങ്ങുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒട്ടേറെക്കാര്യങ്ങള്‍ സിവില്‍ ഡിഫന്‍സ മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മാര്‍സോക്കി പറയുന്നു. എന്തായാലും അവധി ആഘോഷിയ്ക്കും മുന്‍പ് ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിയ്ക്കാം...എന്താ?

യാത്രകള്‍

യാത്രകള്‍

അവധി ദിനങ്ങള്‍ യാത്രകള്‍ക്ക് വേണ്ടി ചെലവഴിയ്ക്കാനാകും പലരും ശ്രമിയ്ക്കുക. അലക്ഷ്യമായ ഡ്രൈവിംഗ് ഒഴിവാക്കിയില്ലെങ്കില്‍ അപകടം സംഭവിയ്ക്കാനുള്ള സാധ്യത ഏറെയാണ്

ഷോപ്പിംഗ് മാളുകള്‍

ഷോപ്പിംഗ് മാളുകള്‍

പൊതു സ്ഥലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്ന് വേണ്ട ആളുകള്‍ ഒത്തുചേരാനുള്ള എല്ലാ സ്ഥലങ്ങളും അതീവ സുരക്ഷിതമായിരിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്

അടുക്കള

അടുക്കള

പെരുന്നാള്‍ എത്തിയാല്‍ പിന്നെ അടുക്കളയില്‍ തിരക്കോട് തിരക്ക് തന്നെയാണല്ലോ. അപ്പോള്‍ വീട്ടിലും വേണ്ടേ സുരക്ഷയൊക്കെ. ഗ്യാസ് ഉള്‍പ്പടെയുള്ളവ ഉപയോഗിയ്ക്കുന്നതിനാല്‍ അവ സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം

കുക്കിംഗ് ഗ്യാസ്

കുക്കിംഗ് ഗ്യാസ്

കുക്കിംഗ് ഗ്യാസ്, സ്റ്റൗ, എന്നിവയുടെ സുരക്ഷ ഉറപ്പാക്കുകയും ടെക്‌നീഷ്യനെക്കൊണ്ട് പരിശോധിപ്പിയ്ക്കുകയും വേണം

ഇതൊന്നും വേണ്ട

ഇതൊന്നും വേണ്ട

വീടിന് പുറത്തോ മറ്റിടങ്ങളിലോ വച്ച് ബാര്‍ബിക്യൂസ്, ഗ്രില്‍സ് എന്നിവ ഉപയോഗിയ്ക്കരുതെന്നും നിര്‍ദ്ദശമുണ്ട്

ഗാര്‍ഡന്‍, ബീച്ച്

ഗാര്‍ഡന്‍, ബീച്ച്

ഗാര്‍ഡന്‍സ്, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം

സഹായം

സഹായം

റോഡപകടങ്ങള്‍, തീപിടിത്തം എന്നിങ്ങനെ എന്തപകടം ഉണ്ടായാലും 999 , 997 ലോ വിളിച്ച് വിവരം അറിയിക്കണം

English summary
Eid Al Adha: UAE issues dos and don'ts for residents during holidays
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X