കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളയിട്ട കൈകള്‍ വളയം പിടിക്കട്ടെ; 77 ശതമാനം സൗദികളുടെയും അഭിപ്രായമിതാണ്

വളയിട്ട കൈകള്‍ വളയം പിടിക്കട്ടെ; 77 ശതമാനം സൗദികളുടെയും അഭിപ്രായമിതാണ്

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയിലെ ഭൂരിപക്ഷം ആളുകളും സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരാണെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതാണ് അറബ് ന്യൂസ്/യുഗോവ് സര്‍വേ. 500ലേറെ പേരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

രണ്ട് ദിവസമായി യുവാവിനെ കാണാനില്ല: സുഹൃത്തിന്‍റെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന പോലീസ് ഞെട്ടി, സംഭവിച്ചത്!രണ്ട് ദിവസമായി യുവാവിനെ കാണാനില്ല: സുഹൃത്തിന്‍റെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന പോലീസ് ഞെട്ടി, സംഭവിച്ചത്!

10ല്‍ 8 പേരും വനിതാ ഡ്രൈവിംഗിന് അനുകൂലം

10ല്‍ 8 പേരും വനിതാ ഡ്രൈവിംഗിന് അനുകൂലം

സൗദിയിലെ 10ല്‍ എട്ടുപേരും സ്ത്രീകള്‍ വാഹനമോടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് ഓണ്‍ലൈന്‍ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഒരു ചെറുന്യൂനപക്ഷം മാത്രമാണ് ഇതിന് എതിരായി നില്‍ക്കുന്നത് എന്ന് തെളിയിക്കുന്നതാണ് സര്‍വേ. പുരുഷന്‍മാരില്‍ 70 ശതമാനം പേരും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്ഡ അവകാശം നല്‍കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, സ്ത്രീകളില്‍ 82 ശതമാനം പേരും ഇതേ അഭിപ്രായക്കാരായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യത്യസ്ത പ്രായക്കാരും വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ ആളുകള്‍ക്കിടയിലായിരുന്നു സര്‍വേ. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കാന്‍ കഴിഞ്ഞ മാസം സൗദി ഭരണകൂടം തീരുനാമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സര്‍വേ നടത്തിയത്. അടുത്ത വര്‍ഷം ജൂണ്‍ മുതലാണ് നിയമം നടപ്പില്‍ വരിക.

 ജീവിതം മാറ്റിമറിക്കുമെന്ന് വനിതകള്‍

ജീവിതം മാറ്റിമറിക്കുമെന്ന് വനിതകള്‍

സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് നിലനില്‍ക്കുന്ന വിലക്ക് നീക്കാനുള്ള തീരുമാനം തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു ഭാഗം സ്ത്രീകളും അഭിപ്രായപ്പെട്ടത്. സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നതായിരുന്നു നിരോധനം നീക്കിയ നടപടിയെ ന്യായീകരിച്ചവര്‍ അതിനായി ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങളിലൊന്ന്. ഡ്രൈവിംഗിനുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശമാണെന്നും പലരും അഭിപ്രായപ്പെട്ടു.

 എതിര്‍ത്തവര്‍ പറയുന്നത്

എതിര്‍ത്തവര്‍ പറയുന്നത്

സര്‍വേയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെ എതിര്‍ത്തവരില്‍ 54 ശതമാനം പേരും ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്നതായിരുന്നു. എന്നാല്‍ 36 ശതമാനം പേര്‍ സ്ത്രീകള്‍ പുറത്തിറങ്ങി സ്വന്തമായി വാഹനമോടിക്കുന്നത് നാടിന്റെ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ലെന്ന് അഭിപ്രായപ്പെട്ടു. സൗദിയില്‍ നിലവില്‍ നിയമപരമോ മതപരമോ ആയ വിലക്കില്ലെങ്കിലും സ്ത്രീകളെ ഡ്രൈവിംഗിന് അനുവദിക്കാറില്ല.

 ഇനി ജോലിക്ക് പോവാം

ഇനി ജോലിക്ക് പോവാം

ഭൂരിപക്ഷം സ്ത്രീകളും ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ തീരുമാനിച്ചതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഡ്രൈവിംഗ് കൊണ്ടുള്ള പ്രധാന നേട്ടമായി 35 ശതമാനം സ്ത്രീകളും ചൂണ്ടിക്കാട്ടിയത് വാഹനമോടിക്കാന്‍ തുടങ്ങിയാല്‍ തങ്ങള്‍ക്ക് ജോലിക്ക് പോവാന്‍ സാധിക്കുമെന്നതാണ്. സ്വന്തമായി വാഹനമോടിക്കാനുള്ള വിലക്കാണ് പല അഭ്യസ്തവിദ്യരായ സ്ത്രീകളെയും തൊഴിലെടുക്കുന്നതില്‍ നിന്ന് വിലക്കുന്നതെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സാമ്പത്തികമായ വലിയ നേട്ടം ഈ തീരുമാനം വഴിയുണ്ടാവുമെന്നും പലരും കരുതുന്നു.

 സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് വിലക്കുള്ള ഏകരാജ്യം

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് വിലക്കുള്ള ഏകരാജ്യം

ലോകത്ത് സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് വിലക്കുള്ള ലോകത്തെ ഏക രാഷ്ട്രമാണ് സൗദി അറേബ്യ. മതനിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടാക്കിട്ടായായിരുന്നു യാഥാസ്ഥിതി ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന സൗദി ഭരണകൂടത്തിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ ഇതിനെതിരേ സ്ത്രീകളില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉടലെടുത്തിരുന്നു. നിയമം ലംഘിച്ച് ചില വനിതകള്‍ വാഹനമോടിച്ചത് നേരത്തേ വാര്‍ത്തയായിരുന്നു. ഡ്രൈവ് ചെയ്യുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്നതാണ് പോലിസിന്റെ രീതി. സോഷ്യല്‍ മീഡിയയിലും ഡ്രൈവിംഗ് വിലക്കിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലായിരുന്നു പുതിയ തീരുമാനം.

English summary
eight in 10 saudis want women to drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X