കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകമാനവികത: ഇസ്‌ലാം ലോകത്തിന് നല്‍കിയ സംഭാവന: ടി.പി.അബ്ദുല്ലക്കോയ മദനി

Google Oneindia Malayalam News

ദുബായ്: സകല ഉച്ചനീചത്വങ്ങളേയും നിരാകരിച്ചുകൊണ്ട് മനുഷ്യകുലം എന്ന ഏകജാതിയില്‍ കോര്‍ത്തിണക്കി മനുഷ്യര്‍ക്ക് സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതത്തിന് അവസരം നല്‍കുന്ന വിശാലമായ ഏകമാനവികതയുടെ ഉദാത്തരൂപം ഇസ്‌ലാം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണെന്ന് കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി പ്രസ്താവിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഒൻപതാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യു.എ.ഇ തലപ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം.. മേഘ്നയുടെ വിവാഹനിശ്ചയം കഴിഞ്ഞു.. ചിത്രങ്ങള്‍ കാണാം!

ഏകദൈവ വിശ്വാസത്തിലധിഷ്ടിതമായ വിശ്വാസ സാമൂഹികക്രമം സൃഷ്ടിച്ചുകൊണ്ടാണ് പ്രവാചകന്മാര്‍ ഏകമാനവികതയുടെ മഹത്തായ മാതൃക ലോകത്തിന് കാണിച്ചുകൊടുത്തിട്ടുള്ളത്. അസഹിഷ്ണുത ലോകത്ത് പടര്‍ന്നുപിടിച്ചതോടെ അശാന്തിയും അക്രമവും കുഴപ്പങ്ങളും ശത്രുതയും വര്‍ധിച്ചിരിക്കുന്നു, ഇവിടെയാണ് സഹിഷ്ണുതയുടെ ഉദാത്തമാതൃക സൃഷ്ടിച്ച യു.എ.ഇ ലോകത്തിന് വിസ്മയമാകുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും ശ്രേഷ്ടമായ ഗുണത്തിനുടമയെന്ന് വിശേഷിപ്പിച്ച അന്തിമപ്രവാചകന്‍ മുഹമ്മദ് നബി (സ) പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വീകരിച്ച രീതിയും വിവിധ മതവിഭാഗങ്ങളോട് അനുവര്‍ത്തിച്ച നയവും ഇന്നത്തെ പ്രതിസന്ധിഘട്ടത്തില്‍ വിശ്വാസികള്‍ മാതൃകയാക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.

islam

ആദര്‍ശപരമായ വിയോജിപ്പ് നിലനില്‍ക്കെതന്നെ നിര്‍വ്വഹിച്ച ദൗത്യത്തിന്റെ പേരിലും സത്യസന്ധമായ സമീപനത്തിന്റെ പേരിലും മുജാഹിദ് പ്രസ്ഥാനത്തെ സര്‍വ്വരും എക്കാലവും അംഗീകരിച്ചിട്ടുണ്ട്. ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ കെ.എന്‍.എം നിറവേറ്റിയ ചരിത്രദൗത്യത്തെ സ്മരിക്കുമ്പോള്‍ അതിനെ ചിലര്‍ വിലകുറഞ്ഞ കക്ഷിമാത്സര്യത്തിന്റെ കണ്ണാടിയിലൂടെ വിമര്‍ശന വിധേയമാക്കുന്നത് സമൂഹം അവഗണിച്ച് തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനു മേല്‍ ഡെമോക്ലസിന്റെ വാളായി തോമസ്ചാണ്ടി; പിണറായിയുടെ മൗനം ആയുധമാക്കി പ്രതിപക്ഷം
സഹിഷ്ണുത മതത്തിന്റെ കാതലാണെന്നും പുറത്തുനിന്ന് വന്ന ആശയമായിട്ടല്ല മറിച്ച് ഇസ്ലാമിന്റെ അടിത്തറയായിട്ടാണ് മതം അതിനെ ഗണിക്കുന്നതെന്നും മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം.എസ്.എം. മുന്‍ സംസ്ഥാന പ്രസിഡണ്ട് മുസ്തഫ തന്‍വീര്‍ പ്രസ്താവിച്ചു. വിശ്വാസത്തിന്റെ നിര്‍വ്വചനമായിട്ടാണ് മുഹമ്മദ് നബി സഹിഷ്ണുതയെ പഠിപ്പിച്ചത്. യൂറോപ്പിലെ നവോത്ഥാനത്തിന്റെഭാഗമായി പതിനാറാംനൂറ്റാണ്ടോടെ ഉയര്‍ന്നുവന്ന 'ടോളറന്‍സ്' സംജ്ഞ സമീപകാലത്തുമാത്രമാണ് വിവിധ രാജ്യങ്ങളില്‍ സാമൂഹിക ഭരണ തലത്തില്‍ സ്ഥാനം നേടിയത്. എന്നാല്‍ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സഹിഷ്ണുതയുടെ പ്രായോഗിക മാതൃക പ്രവാചകന്‍ കാണിച്ചുതന്നു.

മനുഷ്യരെ അടിമകളാക്കുകയും മൃഗതുല്യരായി പരിഗണിക്കുകയും അവരുടെ ദ്വന്ദയുദ്ധങ്ങള്‍ കണ്ടാസ്വദിക്കുകയും ചെയ്തിരുന്ന അന്നത്തെ ലോകക്രമത്തില്‍, അടിമകളെ ഇസ്‌ലാം സഹോദരന്‍മാരായി പ്രഖ്യാപിക്കുകയും അവരുടെ സര്‍വ്വാവകാശങ്ങളും വകവെച്ചുനല്‍കുകയും ചെയ്തു. അവരോട് നിന്ദ്യമായി പെരുമാറുന്നവര്‍ക്ക് ശിക്ഷയും പ്രഖ്യാപിച്ചു. അടിമകളും ഉടമകളും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന് പ്രഖ്യാപിച്ച ഇസ്‌ലാം അവര്‍ക്ക് പള്ളികളില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കാനും അവസരം നല്‍കി. ചരിത്രപ്രസിദ്ധമായ മക്കാവിജയവേളയില്‍ മുഹമ്മദ് നബി വിശുദ്ധ കഅബയുടെ അകത്തുപ്രവേശിച്ചപ്പോള്‍ തന്നോടൊപ്പം സന്ദര്‍ശനത്തിന് അനുമതിനല്‍കിയത് രണ്ട് അടിമകളെ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

2017 ഒക്ടോബറില്‍ കേരളത്തിലെ അമ്പലങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ പൂജക്ക് നേതൃത്വം നല്‍കിയത് വര്‍ത്തയാണെന്ന് ഇത്തരുണത്തില്‍ ചേര്‍ത്തുവായിക്കണം. മുഹമ്മദ് നബി സൃഷ്ടിച്ച സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വലമാതൃകയില്‍ പില്‍ക്കാലതലമുറയും നിലനിന്നത്‌കൊണ്ടാണ് നീണ്ട ഒരു നൂറ്റാണ്ടുകാലം സാമൂതിരി രാജാക്കന്മാര്‍ക്ക് സംരക്ഷണകവചം ഒരുക്കിയ കുഞ്ഞാലി മരക്കാര്‍മാരുടെ ചരിത്രം പിറന്നത്. അതുകൊണ്ടാണ് മമ്പുറം തങ്ങള്‍ക്ക് കോന്തുനായരും, കുഞ്ഞായി മുസ്ലിയാര്‍ക്ക് മങ്ങാട്ടച്ചനും, ഗാന്ധിജിയ്ക്ക് ആസാദും, വക്കം മൗലവിയ്ക്ക് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും, കട്ടിലശ്ശേരി മൗലവിയ്ക്ക് എം.പി. നാരായണമേനോനും പരസ്പരപൂരകങ്ങളായ സന്തതസഹചാരികളായിത്തീര്‍ന്നത്. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമുദായത്തെ ബോധവല്‍ക്കരിക്കുകയും അവരുടെ അടിസ്ഥാനപരമായ സമുദ്ധാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തുകൊണ്ട് ദ്വിമുഖപ്രവര്‍ത്തനമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് തുടര്‍ന്ന് പ്രമേയപ്രഭാഷണം നിര്‍വ്വഹിച്ച പ്രമുഖ വാഗ്മി ബഷീര്‍ പട്ടേല്‍താഴം പ്രസ്താവിച്ചു.

സ്വസമുദായത്തില്‍ നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വി.ടി. ഭട്ടതിരിപ്പാട്, അയ്യങ്കാളി, ശ്രീനാരായണഗുരു തുടങ്ങിയ പരിഷ്‌കര്‍ത്താക്കളോട് കടപ്പെട്ടിരിക്കുന്നുവെങ്കില്‍ മുസ്‌ലിം സമുദായം ഇന്ന് ആര്‍ജ്ജിച്ച സര്‍വ്വ പുരോഗതിയ്ക്കും കടപ്പെട്ടിരിക്കുന്നത് വക്കം മൗലവി ഉള്‍പ്പെടെയുള്ള ഇസ്ലാഹി പണ്ഡിതരോടും നേതാക്കളോടുമാണെന്ന് അദ്ദേഹം പറഞ്ഞു. മാനവിക ഐക്യത്തിന്റെയും സമാധാനത്തിന്റെയും ആത്യന്തികമോക്ഷത്തിന്റെയും സന്ദേശം നല്‍കുന്ന ഇസ്ലാമിന്റെ ഏകദൈവ വിശ്വാസം ഒരിക്കലും ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ദര്‍ശനമല്ലെന്നും ഇതരമത വിശ്വാസപ്രമാണങ്ങളെ ഇകഴ്ത്തുക അതിന് സാധ്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

യു.എ.ഇ. സ്വാഗതസംഘം ചെയര്‍മാന്‍ പൊയില്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്‍, സംസ്ഥാനസമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സകരിയ്യ, ജാഷിര്‍ രണ്ടത്താണി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഖുര്‍ആന്‍ വിജ്ഞാനപരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ടി.പി. അബ്ദുള്ളക്കോയ മദനി നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ജന. സെക്രട്ടറി പി.എ. ഹുസൈന്‍, ഹുസ്സൈന്‍ കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് മയ്യേരി സ്വാഗതവും സിക്രട്ടറി ജാഫര്‍ സ്വാദിഖ് അജ്മാന്‍ നന്ദിയും പറഞ്ഞു. അല്‍ മനാറിന്റെ വിശാലമായ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ സദസ്സാണ് സമ്മേളനം വീക്ഷിക്കുവാനും പ്രഭാഷണങ്ങള്‍ ശ്രവിക്കാനുമായി എത്തിച്ചേര്‍ന്നത്.

English summary
ekamanavikatha: gifted by islam to the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X