കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് ഷാര്‍ജയില്‍ തുടക്കമായി

Google Oneindia Malayalam News

ഷാര്‍ജ: ഗള്‍ഫ് നാടുകളില്‍ നടക്കുന്ന ഏറ്റവും വലിയ ശാസ്ത്രീയസംഗീത പരിപാടിയായ ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് തുടക്കമായി. തിരുവനന്തപുരം നവരാത്രിമണ്ഡപത്തിന്റെ അതേ ചിട്ടയില്‍ ഭാരതത്തിന് പുറത്ത് നടക്കുന്ന ഏക സംഗീതോത്സവമായ ഏകത നവരാത്രിമണ്ഡപം ഇത് നാലാം വര്‍ഷമാണ് ഷാര്‍ജയില്‍ സംഘടിപ്പിക്കുന്നത്. ഷാര്‍ജയിലെ അല്‍ഖാന്‍ മര്‍ഹബ റിസോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.

ഏകതയുടെ പ്രസിഡണ്ട് ശ്രീ ഗണേഷ് പ്രസാദ് അദ്ധ്യക്ഷനായ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ സായിഗ്രാം ഡയരക്ടര്‍ ശ്രീ ആനന്ദകുമാര്‍ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

tek-3810

വിനോദ് നമ്പ്യാര്‍ (യു.എ.ഇ. എക്‌സ്‌ചേഞ്ച്) സജിത്ത്കുമാര്‍ (സംഗീതോത്സവം മുഖ്യ ഉപദേശകന്‍) ടി.കെ. ഗിരിജന്‍ (ദുബായ് മലയാളി സമാജം)ലാല്‍ ഭാസ്‌കര്‍ (എമിരേറ്റ്‌സ് ട്രാന്‍സ്‌ഫോര്‍മര്‍) ഷൈന്‍ ദാസ്, ഏകത ജനറല്‍ സെക്രട്ടറി ശ്രീ ഹരികുമാര്‍, ട്രഷറര്‍ ശ്രീ മുരളി, പ്രധാന സംയോജകന്‍ ശ്രീ ബാബു ഉണ്ണിത്താന്‍, ബര്‍ജീല്‍ ജിയോജിത്ത് മാനേജിംഗ് ഡയരക്ടര്‍ അഡ്വ. കെ.വി. ഷംസുദീന്‍ ,ഡോ: ദിനേഷ് കര്‍ത്ത, എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ ബാലചന്ദ്രന്‍ തെക്കന്മാര്‍, ശ്രീ മണികണ്ഠന്‍ മേലോത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

tek-3897

പരിപാടിയോടനുബന്ധിച്ച് രാജേഷ് രാഘവന്‍ പുല്ലാംകുഴല്‍ കച്ചേരി നടത്തി. ശ്രീ രാജാരാംനടത്തിയ നവരാത്രി കീര്‍ത്തന സംഗീതകച്ചേരിയില്‍ ശ്രീ നെടുമങ്ങാട് ശിവാനന്ദന്‍ (വയലിന്‍), ശ്രീ പാലക്കാട് വിജയകുമാര്‍ (മൃദംഗം), ശ്രീ ശ്രുതിനാഥ് (ഘടം) പക്കമേളം ഒരുക്കി.

English summary
EKATA Navarathrimandapam Sangeethotsavam started at Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X