കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗം

സൗദി പാത ലഭിച്ചാല്‍ അഞ്ച് മണിക്കൂറില്‍ താഴെ സമയം മതി. ചെലവ് കുറയ്ക്കുകയും ചെയ്യാം.

  • By Ashif
Google Oneindia Malayalam News

റിയാദ്/തെല്‍അവീവ്: ഇന്ത്യയും സൗദി അറേബ്യയും മികച്ച ബന്ധമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങളും അങ്ങനെ തന്നെ. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ തള്ളില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അതുവഴി തന്നെ ഇസ്രായേലും ശ്രമിച്ചാലോ?
സൗദിയിലൂടെയുള്ള വ്യോമപാതയാണ് ഇപ്പോള്‍ സൗദി, ഇന്ത്യ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലെ വ്യോമയാന മേഖലയിലുള്ളവരുടെ ചര്‍ച്ച. സൗദിയുടെ കനിവിനായി കാത്തിരിക്കുകയാണ് ഇസ്രായേല്‍ വിമാനകമ്പനികള്‍. സൗദിയുടെ മനസലിയാന്‍ അകത്തളങ്ങൡ ചില സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മെനയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദീകരിക്കാം....

മൂന്ന് രാജ്യങ്ങളുടെ കാര്യം

മൂന്ന് രാജ്യങ്ങളുടെ കാര്യം

സൗദി അറേബ്യയുമായുള്ള ബന്ധം ഇന്ത്യ എപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. അതേസമയം, ഇന്ത്യ അടുത്തകാലത്തായി ഇസ്രായേലുമായും അടുത്ത ബന്ധമാണ്. എന്നാല്‍ സൗദിയും ഇസ്രായേലും പ്രത്യക്ഷത്തില്‍ അടുപ്പമില്ലതാനും.

മോദിയും നെതന്യാഹുവും

മോദിയും നെതന്യാഹുവും

മൂന്ന് രാജ്യങ്ങളെയും ബാധിക്കുന്ന വിഷയം വരുമ്പോള്‍ എന്തു ചെയ്യും. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദില്ലിയിലും വന്നിരുന്നു.

ചെലവേറിയ പാത

ചെലവേറിയ പാത

ഇസ്രായേലുമായി അടുത്ത ബന്ധം തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണ് ഇസ്രായേലിലേക്കുള്ള വിമാനയാത്രയും സജീവമാക്കാന്‍ ആലോചിക്കുന്നത്. നേരിട്ട് ഇസ്രായേലിലേക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോഴത്തെ പാത ചെലവേറിയതാണ്.

കുഴങ്ങിയത് ഇങ്ങനെ

കുഴങ്ങിയത് ഇങ്ങനെ

ചെലവ് കുറയ്ക്കാന്‍ മാര്‍ഗമുണ്ട്. അതിന് സൗദി അറേബ്യ കനിയണം. സൗദിയുടെ വ്യോമപാതയിലൂടെ ഇസ്രായേലിലേക്ക് എളുപ്പ വഴിയാണ്. പക്ഷേ, ഇസ്രായേലും സൗദിയും പ്രത്യക്ഷ ബന്ധവുമില്ല.

അംഗീകരിച്ചിട്ടില്ല

അംഗീകരിച്ചിട്ടില്ല

ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യമാണ് സൗദി അറേബ്യ. ഫലസ്തീന്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച ജൂത രാഷ്ട്രം എന്ന നിലയിലാണ് ഇസ്രായേലിനെ സൗദി അംഗീകരിക്കാത്തത്. സൗദി മാത്രമല്ല, മിക്ക മുസ്ലിം രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് കിട്ടിയോ?

ഇന്ത്യയ്ക്ക് കിട്ടിയോ?

എയര്‍ ഇന്ത്യ ഇസ്രായേലിലേക്ക് വിമാന സര്‍വീസ് നടത്തുന്നുണ്ട്. സൗദി വഴി തന്നാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ വന്‍തോതില്‍ ചെലവ് കുറയ്ക്കാം. ഇന്ത്യയ്ക്ക് സൗദി അറേബ്യ അനുമതി തന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

ചര്‍ച്ചകള്‍ നടത്തി

ചര്‍ച്ചകള്‍ നടത്തി

ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ തള്ളാന്‍ സാധ്യത കുറവാണ്. സൗദിയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയ വിദേശകാര്യമന്ത്രിയും ധനമന്ത്രിയും ഇസ്രായേല്‍ വിമാനയാത്രയുടെ കാര്യം സൗദി അധികൃതരുമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരങ്ങള്‍.

അയാട്ടയെ സമീപിച്ചു

അയാട്ടയെ സമീപിച്ചു

ഏതായാലും ഇന്ത്യയ്ക്ക് സൗദി ഇളവ് തന്നിട്ടുണ്ടെങ്കില്‍ അതുവഴി ഒന്നു ശ്രമിക്കാനാണ് ഇസ്രായേല്‍ വിമാനകമ്പനികളുടെയും ശ്രമം. ഇസ്രായേല്‍ വിമാനകമ്പനിയായ ഇഐ എഐ അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്‍ (അയാട്ട)യെ സമീപിച്ചിരിക്കുകയാണ്.

സാമ്പത്തികമാണ് വിഷയം

സാമ്പത്തികമാണ് വിഷയം

സൗദിയുമായി ചര്‍ച്ച ചെയ്ത് സൗദിയുടെ വ്യോമപാത ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തങ്ങള്‍ക്ക് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇസ്രായേല്‍ വിമാനകമ്പനിയുടെ ആവശ്യം. എയര്‍ ഇന്ത്യക്ക് മാത്രം ഇതുവഴി അനുമതി ലഭിച്ചാല്‍ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നതാണ് ഇഐ എഐയുടെ ഭയം.

പ്രധാനമന്ത്രിക്കും അപേക്ഷ

പ്രധാനമന്ത്രിക്കും അപേക്ഷ

അയാട്ടയ്ക്ക് മാത്രമല്ല, ഇസ്രായേല്‍ പ്രധാനമന്ത്രിക്കും വിമാനകമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സൗദി പാത തങ്ങള്‍ക്കും വേണമെന്നാണ് വിമാനകമ്പനിയുടെ ആവശ്യം. അയാട്ട സൗദിയുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

അമേരിക്കയുടെ സമ്മര്‍ദ്ദം

അമേരിക്കയുടെ സമ്മര്‍ദ്ദം

ഇസ്രായേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം വഴി വ്യോമപാത ലഭിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്. സൗദിയും അമേരിക്കയും അടുത്ത ബന്ധമാണ്. പക്ഷേ, സൗദിക്ക് ഇക്കാര്യത്തില്‍ പരിമിതികളുണ്ട്.

സൗദിയുടെ ആശങ്ക

സൗദിയുടെ ആശങ്ക

കാരണം മുസ്ലിം ലോകത്ത് ഒരു രാജ്യങ്ങളും ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നില്ല. ഇറാന്‍ ഇസ്രായേലിനെ ഒന്നാമത്തെ ശത്രുവായി പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ സൗദി ഇസ്രായേലുമായി അടുക്കുന്നത് മുസ്ലിം ലോകത്ത് ഭിന്നതയ്ക്ക് ഇടയാക്കുമെന്ന് സൗദിക്ക് ആശങ്കയുണ്ട്.

70 വര്‍ഷമായുള്ള നിരോധനം

70 വര്‍ഷമായുള്ള നിരോധനം

അതേസമയം, ഇസ്രായേല്‍ വിമാനങ്ങള്‍ക്കുള്ള 70 വര്‍ഷമായി തുടരുന്ന നിരോധനം സൗദി നീക്കിയാല്‍ അത് പുതിയ നയതന്ത്ര ബന്ധങ്ങള്‍ക്ക് മേഖലയില്‍ വഴിയൊരുക്കും. ഇസ്രായേല്‍ വിമാനക്കമ്പനിക്ക് സൗദി പാത ലഭിക്കണമെന്ന വാശിയില്ല. എയര്‍ ഇന്ത്യയ്ക്ക് നല്‍കിയാല്‍ തങ്ങള്‍ക്കും അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.

എത്യോപ്യന്‍ പാത

എത്യോപ്യന്‍ പാത

ഇസ്രായേല്‍ വിമാനങ്ങള്‍ ആഴ്ചയില്‍ നാലു തവണയാണ് മുംബൈയിലേക്ക് പറക്കുന്നത്. എത്യോപ്യയോട് ചേര്‍ന്ന വ്യോമ പാതയാണ് ഇപ്പോഴുള്ള മാര്‍ഗം. ഇതുവഴി മുംബൈയിലെത്താന്‍ ഏഴ് മണിക്കൂര്‍ വേണം.

സൗദി വഴി കിട്ടാല്‍ ലാഭം ഇങ്ങനെ

സൗദി വഴി കിട്ടാല്‍ ലാഭം ഇങ്ങനെ

സൗദി പാത ലഭിച്ചാല്‍ അഞ്ച് മണിക്കൂറില്‍ താഴെ സമയം മതി. ചെലവ് കുറയ്ക്കുകയും ചെയ്യാം. എയര്‍ ഇന്ത്യ വിമാനങ്ങള്‍ മാര്‍ച്ച് ആറ് മുതല്‍ പുതിയ പാതയിലൂടെ യാത്ര ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഇതാ ഒരു പ്രേതനഗരം!! 1000 മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു; 40000 മനുഷ്യക്കോലങ്ങള്‍, ഭൂമിയിലെ നരകം ഇതാ ഒരു പ്രേതനഗരം!! 1000 മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു; 40000 മനുഷ്യക്കോലങ്ങള്‍, ഭൂമിയിലെ നരകം

ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ? പ്രവാസിയുടെ ശവം തൂക്കി ഫീസ് വാങ്ങുന്ന ക്രൂരത! ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ? പ്രവാസിയുടെ ശവം തൂക്കി ഫീസ് വാങ്ങുന്ന ക്രൂരത!

 ജിലു ജോസഫിന്റെ 'മുലയൂട്ടല്‍' കോടതിയില്‍; മൂന്ന് പരാതികള്‍, നടി മാത്രമല്ല!! ശക്തമായ വകുപ്പുകള്‍ ജിലു ജോസഫിന്റെ 'മുലയൂട്ടല്‍' കോടതിയില്‍; മൂന്ന് പരാതികള്‍, നടി മാത്രമല്ല!! ശക്തമായ വകുപ്പുകള്‍

English summary
El Al seeks help to fly over Saudi Arabia en route India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X