കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കോളേജ്‌ ലാബില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ചത് ഇ-മെയില്‍

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: കോളേജ് ലാബിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ചത് ഇ-മെയില്‍ സന്ദേശം. ദുബായിലെ ഒരു യൂണിവേഴ്‌സിറ്റിക്കുള്ളിലെ ലാബില്‍ രാത്രിയിലാണ് വിദ്യാര്‍ത്ഥി അകപ്പെടുന്നത്. കോളേജ് പ്രൊജക്ട് ചെയ്യുന്ന തിരക്കിനിടയില്‍ സമയം വൈകിയത് വിദ്യാര്‍ത്ഥി അറിഞ്ഞില്ല. അകത്ത് വിദ്യാര്‍ത്ഥി ഉണ്ടെന്നറിയാതെ കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ ലാബ് അടച്ചുപൂട്ടുകയും ചെയ്തു.

പിന്നീടാണ് വിദ്യാര്‍ത്ഥി വാതില്‍ പുറത്തുനിന്നു പൂട്ടിയത് കണ്ടത്. ഉടനെ സുഹൃത്തുക്കളെ വിവരമറിയിക്കാന്‍ മൊബൈല്‍ എടുത്തപ്പോള്‍ ഫോണില്‍ ചാര്‍ജില്ലായിരുന്നു. കോള്‍ ചെയ്താല്‍ ഫോണ്‍ ഓഫാകുമെന്ന അവസ്ഥ വന്നപ്പോള്‍ കുറച്ചു നേരം എന്തെന്നറിയാതെ വിദ്യാര്‍ത്ഥി ലാബിനകത്തു നിന്നു.

pagespeed

പിന്നീട്, ഈ-മെയില്‍ സന്ദേശം അയക്കാമെന്നു തോന്നുകയും വിദ്യാര്‍ത്ഥി അല്‍ അമീന്‍ ഹെല്‍പ്പിങ് സര്‍വീസ് നമ്പറിലേക്ക് ഈ-മെയില്‍ അയക്കുകയുമായിരുന്നു. സന്ദേശത്തില്‍ ലാബിലെ നമ്പറും കോളേജിന്റെ വിവരവും ഉള്‍പ്പെടുത്തിയിരുന്നു. സന്ദേശം ലഭിച്ച അല്‍ അമീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോളേജിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.

കോളേജില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഒന്നു ഞെട്ടി. ലാബിനകത്ത് ഒരു വിദ്യാര്‍ത്ഥി അകപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോഴും സെക്യൂരിറ്റിക്ക് വിശ്വസിക്കാനായില്ല. തുടര്‍ന്ന് പോലീസും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് വാതില്‍ തുറന്ന് വിദ്യാര്‍ത്ഥിയെ പുറത്തു കൊണ്ടുവരികയായിരുന്നു. രക്ഷപ്പെടുത്തിയതിന് അടുത്ത ദിവസംതന്നെ വിദ്യാര്‍ത്ഥി അല്‍അമീന്‍ സര്‍വീസില്‍ വിളിച്ച് നന്ദിയും അറിയിച്ചു.

ഇതുപോലുള്ള പ്രശ്‌നങ്ങളില്‍പ്പെടുമ്പോള്‍ അല്‍ അമീന്‍ സര്‍വീസിന്റെ സഹായം തേടാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 8004888 എന്ന നമ്പറിലേക്ക് വിളിക്കുകയോ [email protected] എന്ന ഈ-മെയില്‍ ഐഡിയിലേക്ക് മെസേജ് അയയ്ക്കുകയോ ചെയ്യാം.

English summary
An email saved a student from spending the night at his university laboratory after being locked inside while he was busy working on a project, according to official.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X