കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഡ്രോണുകള്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു, കര്‍ശന നടപടി വേണമെന്ന് എമിറേറ്റ്‌സ്

ഡ്രോണുകള്‍ മൂലം വിമാനങ്ങള്‍ വഴി തിരിച്ചുവിടുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് എമിറേറ്റ്സ്

  • By Sandra
Google Oneindia Malayalam News

ദുബായ്: വിമാനത്താവളങ്ങള്‍ക്ക് സമീപത്ത് പ്രത്യക്ഷപ്പെടുന്ന അജ്ഞാത ഡ്രോണുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഇത്തരത്തില്‍ കാണപ്പെടുന്ന ഡ്രോണുകള്‍ മൂലം വിമാനങ്ങള്‍ വഴി തിരിച്ചുവിടുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിന് പുറമേ വിമാന സര്‍വ്വീസുകളെയും ബാധിക്കുന്നുവെന്നാണ് എമിറേറ്റ്‌സ് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. അതിനാല്‍ അനധികൃത ഡ്രോണുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിഇഒ ആദില്‍ അല്‍ റിദ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന്ചൂണ്ടിക്കാണിക്കുന്ന എമിറേറ്റ്‌സ് വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകുന്ന സമയ- സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

 അജ്ഞാത ഡ്രോണുകള്‍

അജ്ഞാത ഡ്രോണുകള്‍

വിമാനത്താവളത്തിന് സമീപത്ത് അജ്ഞാത ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ മുതല്‍ മൂന്ന് തവണയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത്.

 യാത്രക്കാര്‍ക്ക് തിരിച്ചടി

യാത്രക്കാര്‍ക്ക് തിരിച്ചടി

ഡ്രോണുകളുടെ കടന്നുകയറ്റം മൂലം വിമാനത്താവളം അടച്ചിടേണ്ടിവരുന്നത് യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍കള്‍ക്കും പണവും സമയവും നഷ്ടമാകുന്നതിന് ഇടയാക്കുന്നു. ജൂണില്‍ ഒരുമണിക്കൂറിലധികവും സെപ്തംബറില്‍ അരമണിക്കൂറിലധികം സമയവുമാണ് വിമാനത്താവളം അടച്ചിട്ടത്.

 സര്‍വ്വീസുകളെ ബാധിക്കും

സര്‍വ്വീസുകളെ ബാധിക്കും

ശനിയാഴ്ച അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് 80 മിനിറ്റോളമാണ് വിമാനത്താവളം അടച്ചിട്ടത്. ഇത്തരം സംഭവങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതിനും വിമാനങ്ങളുടെ ലാന്‍ഡിംഗ് എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നു.

 നടപടി ആവശ്യപ്പെടുന്നു

നടപടി ആവശ്യപ്പെടുന്നു

ദുബായ് വ്യോമപാതയില്‍ പ്രത്യകഷപ്പെടുന്ന ഡ്രോണുകളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് എമിറേറ്റ്‌സിന്റെ ആവശ്യം

ഡ്രോണുകളെ കണ്ടെത്താന്‍

ഡ്രോണുകളെ കണ്ടെത്താന്‍

വ്യോമപാതയില്‍ പ്രത്യക്ഷപ്പെടുന്ന ഡ്രോണുകള്‍ എളുപ്പം കണ്ടെത്തുന്നതിനായി ദുബായ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കാനും എമിറേറ്റ്‌സ് ആവശ്യപ്പെടുന്നു.

English summary
Emirates airlines call for drone detecots at airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X