കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിറേറ്റ് എയര്‍ലൈന്‍സിനെതിരേ വര്‍ഗ്ഗീയ ആരോപണം

Google Oneindia Malayalam News

ദില്ലി: ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ് എയര്‍ലൈന്‍സ് വംശീയമായ പക്ഷപാതം കാണിയ്ക്കുന്നുവെന്നാരോപിച്ച് സിഖ് വംശജനായ പൈലറ്റ് രംഗത്ത്. ഫൈനല്‍ ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടും തലപ്പാവ് വെച്ചതു മൂലം നിയമനം നിഷേധിക്കുകയായിരുന്നുവെന്നാണ് പരാതി.

ഒമ്പത് വര്‍ഷത്തെ പരിചയമുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ ഓടിച്ച് 5500 മണിക്കൂറിലേറെ അനുഭവസമ്പത്തുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌തെങ്കിലും ജോലി കിട്ടിയില്ല. പിന്നീട് കൂട്ടുകാരില്‍ നിന്നാണ് വംശീയ വിരോധമാണ് ഈ നിരാകരിക്കലിനു കാരണമെന്ന് മനസ്സിലായി.

Emirates Airlines

ജോലിക്ക് സിഖുകാരെ എടുക്കുന്നില്ലെങ്കില്‍ അക്കാര്യം അവര്‍ക്ക് നേരത്തെ തന്നെ വ്യക്തമാക്കാവുന്നതായിരുന്നു. അപേക്ഷിച്ചു, ആദ്യറൗണ്ട് അഭിമുഖമെല്ലാം പൂര്‍ത്തിയായി. പൈലറ്റിനുവേണ്ട എല്ലാ യോഗ്യതയുമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. പിന്നീട് വിശ്വാസത്തിന്റെ പേരില്‍ ഇത്തരത്തില്‍ തള്ളുന്നത് ശരിയല്ല.

നിരവധി സിഖുകാര്‍ പൈലറ്റുമാരായി ജോലി ചെയ്യുന്നുണ്ട്. അതാത് കമ്പനികള്‍ അവരുടെ യൂനിഫോം നിയമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താറുണ്ട്. അതേ സമയം നിലവിലുള്ള യൂനിഫോം കോഡ് സിഖുകാരനെ ജോലിക്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് എമിറേറ്റ് എയര്‍ലൈന്‍സ് ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.

English summary
A pilot has alleged discrimination by the Gulf-based Emirates Airlines, saying that after being shortlisted for an interview he was turned down only because he wears a turban. CNN-IBN has accessed the email exchange between the airline and the pilot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X