കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മലയാളവും

  • By Aiswarya
Google Oneindia Malayalam News

യുഎഇ: യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മലയാളവും ഉള്‍പെട്ടിരിക്കുന്നു. യുഎഇയിലെ പൗരന്‍മാരും അന്യരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് അനുവദിക്കുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയുടെ (ഐഡ) വെബ്‌സെറ്റില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട ഭാഷ ഏതെന്നറിയാന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുന്നത്.

അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മൂന്നാം ഭാഷയായി ഏതാണ് ഉള്‍പ്പെടുത്തേണ്ടതെന്നാണ് സര്‍ക്കാര്‍ ഉപയോക്താക്കളോട് ചോദിച്ചിരിക്കുന്നത്.

uae.jpg -Properties

ഇതിനായി നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 95.5 ശതമാനം വോട്ടുകളോടെ നമ്മുടെ സ്വന്തം മലയാളം മുന്നിലെത്തി. ഉര്‍ദു,മന്‍ഡാരിന്‍, തഗലോങ് എന്നീ ഭാഷകളാണ് മലയാളത്തോട് മത്സരിക്കുന്നത്. ഇവയേക്കാള്‍ വ്യക്തമായ മുന്നേറ്റമാണ് മലയാളം നടത്തുന്നത്. ഇതുവരെ 13293 പേരാണ് സര്‍ക്കാരിന്റെ ഈ പ്രധാന വകുപ്പിന്റെ വെബ്‌സൈറ്റില്‍ മലയാളം വേണമെന്ന് ആവശ്യപ്പെട്ടത്.

ഉര്‍ദുവിന് 3.32 ശതമാനവും, മന്‍ഡാരിന് 1.32 ശതമാനവും, തഗലോങിന് 0.93 ശതമനവുമാണ് ലഭിച്ചത്. ഇതോടെ ഐഡി വെബ്‌സൈറ്റ് മലയാളം സംസാരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്

English summary
The Emirates Identity Authority is exploring the possibility of adding a third language to its website, besides Arabic and English.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X