കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിറേറ്റ്‌സ് ഐഡിയുണ്ടെങ്കില്‍ ഇനി വിമാനത്താവളത്തില്‍ ക്യൂ നില്‍ക്കേണ്ട

Google Oneindia Malayalam News

ദുബായ്: ദുബായ് വിമാനത്താളത്തില്‍ നിന്നും രാജ്യത്തോട്ട് പ്രവേശിക്കുമ്പോഴും രാജ്യം വിട്ട് പോകുമ്പോഴും ഇനി മുതല്‍ രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ്‌സ് ഐഡി) ഉപയേഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പുര്‍ത്തീക്കരിക്കാമെന്ന് ദുബായ് എമിഗ്രേഷന്‍ അറിയിച്ചു. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍3 ല്‍ സജ്ജീകരിച്ചിട്ടുള്ള ഇ ഗേറ്റുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പഞ്ച് ചെയ്യുവാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ഐഡി കാര്‍ഡ് പ്രവേശന കവാടത്തിലെ പഞ്ചിംങ് സിസ്റ്റത്തില്‍ പഞ്ച് ചെയ്യുന്നതോടെ എമിഗ്രേഷന്‍ നടപടി പുര്‍ത്തീക്കരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്താണ് ഈ സംവിധാനം നിലവിലുണ്ടാവുക. ദുബായ് എമിഗ്രേഷന്‍ വകുപ്പും, എമിറേറ്റ്‌സ് ഐഡന്ററ്റി വിഭാഗവും സംയുക്തമായാണ് നടപടിക്രമം നടപ്പില്‍ വരുത്തിയിരിക്കുന്നത്. സ്വദേശികള്‍ക്കും, രാജ്യത്ത് താമസ വിസയുള്ള വിദേശികള്‍ക്കും ഈ സൗകര്യം ഉപകാരപ്പെടുത്തി രാജ്യത്ത് പ്രവേശിക്കാം.

emirates

ഇതിന് വേണ്ടി എമിറേറ്റ്‌സ് ഐഡി പ്രത്യേക രജിസ്റ്റര്‍ ചെയ്യണ്ടേതില്ലന്നും അധിക്രതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് വേഗത്തിലും എളുപ്പത്തിലും സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യവെച്ചാണ് ഇത്തരത്തിലുള്ള നടപടി ക്രമങ്ങള്‍ക്ക് ഇരു വകുപ്പും മുന്‍കൈയ്യെടുത്തത്.

egate

രാജ്യത്തെ താമസക്കാര്‍ക്ക് വിമാനത്താവളങ്ങില്‍ തങ്ങളുടെ എമിഗ്രേഷന്‍ നടപടികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഉപ തലവന്‍ മേജര്‍ ജനറല്‍ ഒബൈദ് മൊഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

English summary
Emirates ID can be used at Dubai International airport e-gates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X