കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വിവാഹം, വിവാഹ മോചനം എമിറേറ്റ്‌സ് ഐഡിയില്‍ ഉള്ളതെല്ലാം അറിയണ്ടേ!!

  • By Sandra
Google Oneindia Malayalam News

ദുബായ്: എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളേര്‍പ്പെടുത്തി യുഎഇ. ഒരു വ്യക്തിയുടെ ജനനം, വിവാഹം, വിവാഹമോചനം, പൗരത്വം, ജന്മസ്ഥലം, മതം, വിദ്യാഭ്യാസ യോഗ്യത, ജോലി എന്നിവയാണ് എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡില്‍ അധികമായി ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍. എമിറേറ്റ്‌സ് കാര്‍ഡ് ഉപയോഗിച്ച് വ്യക്തിഗതവിവരങ്ങള്‍ ലഭ്യമാക്കുന്നത് എളുപ്പത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു ചിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ യുഎഇ അവതരിപ്പിച്ചത്.

രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി ദുബായ് സര്‍ക്കാര്‍ അധികൃതരും ദുബായ് കോടതിയും ചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചിരുന്നു. ദുബായില്‍ താമസിക്കുന്ന പൗരന്മാരെക്കുറിച്ചും പ്രവാസികളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് ശേഷം ഈ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.

idcard

വിസിറ്റിംഗ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ മരിച്ചു; പണമടയ്ക്കാന്‍ സഹായം തേടി ബന്ധുക്കള്‍ വിസിറ്റിംഗ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ മരിച്ചു; പണമടയ്ക്കാന്‍ സഹായം തേടി ബന്ധുക്കള്‍

വിവരങ്ങള്‍ പങ്കുവെക്കുന്നതിനുള്ള കൃത്യതയും സത്യസന്ധതയും രഹസ്യസ്വഭാവവും പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ഡാറ്റാ ബേസിന് ദുബായ് തുടക്കം കുറിച്ചിട്ടുള്ളത്. ദുബായ് കോടതിയുമായി ഒപ്പുവച്ചിട്ടുള്ള കരാര്‍ പ്രകാരം ഇ- കണക്ഷന്‍ പദ്ധതിക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഈദ നല്‍കും. കോടതിക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്യുന്ന സംഭവങ്ങള്‍ എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് വഴിയാവും രേഖപ്പെടുത്തുക. എമിറേറ്റ്‌സ് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് സുരക്ഷിതമാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടതാണ്. അതിനാല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യതയും പാടേ ഇല്ലാതിയിട്ടുണ്ട്.

English summary
Marriage, divorce, job status in Dubai, Emirates ID will now have all your updates for data sharing make easy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X