• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗജന്യ ബാഗേജ് ഓഫറുമായി എമിറേറ്റ്‌സ്

  • By desk

ദുബായ്: ദുബായില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് 10 കിലോ ബാഗേജ് ഫ്രീ. മാര്‍ച്ച് 31 വരെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് വരുന്നവര്‍ക്കാണ് ഈ ആനുകൂല്യം. നിലവിലെ 30 കിലോയ്ക്കു പുറമെ 10 കിലോ കൂടി സൗജന്യമായി കൊണ്ടുപോകാനുള്ള അവസരമാണ് എമിറേറ്റ്‌സ് പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ അവധി പ്രമാണിച്ച് നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് ഈ പ്രൊമോഷന്‍ ഉപകാരപ്പെടും.

ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിലേക്ക് 20 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നഗരങ്ങളായ കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടി ഈ സൗകര്യമുണ്ട്. പാകിസ്താനിലെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍കോട്ട്, ഫിലിപ്പീന്‍സിലെ മനില, സെബു, ക്ലാര്‍ക്ക് എന്നീ വിമാനത്താവളങ്ങളിലേക്കും സൗജന്യ ബാഗേജ് സൗകര്യം ലഭിക്കും. എന്നാല്‍ ദുബയില്‍ നിന്ന് മനിലയിലേക്കുള്ള യാത്രക്കാര്‍ക്ക് 15 കിലോയാണ് സൗജന്യം. അതായത് ഇവര്‍ക്ക് 45 കിലോ വരെ ബാഗേജ് കൊണ്ടുപോവാം.

ചില ദിവസങ്ങളില്‍ 20 കിലോ വരെ പ്രമോഷന്‍ സൗജന്യം നല്‍കിയിട്ടുണ്ട്. ഉദാഹരണമായി കൊളംബോയിലേക്ക് ശനി, തിങ്കള്‍, വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആകെ 50 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോവാം. ശക്തമായ മല്‍സരം നിലനില്‍ക്കുന്ന കേന്ദ്രങ്ങളിലേക്കാണ് എമിറേറ്റ്‌സ് പ്രൊമോഷന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുവെ കൂടുതല്‍ സാധനങ്ങളുമായി നാട്ടിലേക്ക് പോവാന്‍ ആഗ്രഹിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഈ ഓഫര്‍ ഉള്ളത്.

സൈക്കോ ശങ്കറിന്റെ കുറ്റകൃത്യ ചരിത്രം ഞെട്ടിക്കുന്നത്! പീഡിപ്പിച്ച ശേഷം കുത്തിക്കൊല്ലുന്ന മാനസികരോഗി

ശ്രീദേവിക്ക് വേണ്ടി ഓടിയവർ സാധാരണക്കാർക്ക് വേണ്ടിയും ഓടുമോ? മാധ്യമപ്രവർത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്!

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

English summary
Dubai's flag carrier Emirates is giving free baggage allowance to select destinations when you fly from the emirate to any of the countries under the promotion. The promotion allows for an up to 20 extra kilos of checked baggage allowance to select destinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X