കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വ്യാജ പരസ്യങ്ങളില്‍ വീഴരുത്; മുന്നറിയിപ്പുമായി എമിറേറ്റ്‌സ്

വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

Google Oneindia Malayalam News

ദുബായ്: എമിറേറ്റ്‌സിന്റെ പേരില്‍ വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി എയര്‍ലൈന്‍സ്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പേരില്‍ മത്സരങ്ങള്‍ നടത്തുന്നതായും സമ്മാനങ്ങളും നല്‍കുന്നതുമായുള്ള പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ ആരംഭിച്ചതോടെയാണ് എയര്‍ലൈന്‍സിന്റെ നീക്കം.

2014ല്‍ കമ്പനിയുടെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകളില്‍ ഓഫറായി സ്‌പെയിനിലെ തീര നഗരമായ മാര്‍ബെല്ലയില്‍ ഒരു വില്ലയായിരുന്നു സമ്മാനമായി മുന്നോട്ടുവച്ചിരുന്നത്.

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴി

യുഎഇയിലെ സോഷ്യല്‍ വഴിയാണ് എമിറേറ്റ്‌സിന്റെ പേരിലുള്ള വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. എമിറേറ്റ്‌സിന്റെ 31ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രത്യേക ഓഫറെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന മെസേജില്‍ വ്യക്തമാക്കുന്നു.

ഓഫര്‍ സര്‍വ്വേയില്‍ പങ്കെടുത്താല്‍ മാത്രം

ഓഫര്‍ സര്‍വ്വേയില്‍ പങ്കെടുത്താല്‍ മാത്രം

സര്‍വ്വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് 259 രൂപയ്ക്ക് വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യം ഒരു വെബ്ബ്‌സൈറ്റിലേക്കാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ എത്തിക്കുന്നത്.

 വ്യാജന്മാരെ സൂക്ഷിക്കുക

വ്യാജന്മാരെ സൂക്ഷിക്കുക

എമിറേറ്റ്‌സിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യത്തെക്കുറിച്ച് മനസ്സിലാക്കിയ എമിറേറ്റ്‌സ് വക്താവ് തന്നെയാണ് കമ്പനിയുടെ പേരില്‍ എസ്എംഎസ്, ഇമെയില്‍, വാട്ട്‌സ്ആപ്പ് മെസേജ് എന്നിവ വഴി പ്രചരിക്കുന്ന മെസേജുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയത്. ഇത്തരം മെസേജുകള്‍ക്കൊപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കമ്പനി മുന്നറിയില്‍ വ്യക്തമാക്കുന്നു.

തട്ടിപ്പിന്റെ ഉറവിടം

തട്ടിപ്പിന്റെ ഉറവിടം

കമ്പനിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയുടെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ച കമ്പനി ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇക്കോണമി ക്ലാസ് ടിക്കറ്റ് സൗജന്യം

ഇക്കോണമി ക്ലാസ് ടിക്കറ്റ് സൗജന്യം

നേരത്തെ 2013ല്‍ എമിറേറ്റ്‌സ് പ്രമോഷന്‍സ്, എത്തിഹാദ് പ്രമോഷന്‍സ് എന്നിങ്ങനെയുള്ള പേരുകളില്‍ ഉടലെടുത്ത തട്ടിരപ്പ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്ന ആദ്യത്തെ 20,000 പേര്‍ക്ക് ദുബായിലേക്കുള്ള സൗജന്യ ഇക്കോണമി ക്ലാസുകള്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ എമിറേറ്റ്‌സ് മുന്നറിയിപ്പുമായി രംഗത്തെത്തുന്നതുവരെ നിരവധി പേരാണ് പേജ് ഫോളോ ചെയ്തിരുന്നത്.

English summary
Emirates says promotion is fake, company not offering free tickets. Fake messages spreading through social media platforms and sms and emails.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X