കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ബിസിനസുകാരന്‍ ഫാന്‍സി കാര്‍ നമ്പര്‍ സ്വന്തമാക്കിയത് അഞ്ചരക്കോടി രൂപയ്ക്ക്

  • By Desk
Google Oneindia Malayalam News

ദുബായ്: ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നടത്തിയ വാഹന നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ യു.എ.ഇ വ്യവസായി നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത് 31.2 ലക്ഷം ദിര്‍ഹമിന്- അഥവാ 5.47 കോടിയിലേറെ രൂപയ്ക്ക്. എഎ 10 എന്ന സവിശേഷ നമ്പറാണ് പ്രമുഖ വ്യവസായിയായ മാജിദ് മുസ്തഫ ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ 97ാമത് ലേലത്തില്‍ സ്വന്തമാക്കിയത്. ആകെ 127.5 ലക്ഷം ദിര്‍ഹമാണ് (22 കോടിയിലേറെ രൂപ) വര്‍ഷാവസാനം നടത്തിയ ലേലത്തില്‍ അതോറിറ്റി വാരിക്കൂട്ടിയത്.

എ.എ സീരീസിലെ 12, 50, 100, 333, 786, 1000, 8888, 11111, 55555 എന്നീ നമ്പറുകളാണ് നല്ല തുകയ്ക്ക് ലേലത്തില്‍ പോയത്. 2002 മുതല്‍ ദുബയ് ആര്‍.ടി.എയുടെ ലേലത്തില്‍ പങ്കെടുക്കാറുള്ള മുസ്തഫ ഇതിനകം 5000 സ്‌പെഷ്യല്‍ നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവയില്‍ പലതും നല്ല തുകയ്ക്ക് മറിച്ച് വില്‍ക്കുകയാണ് ഇദ്ദേഹത്തിന്റെ പതിവ്. എന്നാല്‍ എഎ 10 തന്റെ സ്വകാര്യ കാറിന് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 15 കൊല്ലത്തെ ലേലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വില നല്‍കിയത് ഐ10 എന്ന നമ്പറിനായിരുന്നു. അന്ന് 60 ലക്ഷം ദിര്‍ഹമാണ് നമ്പര്‍ പ്ലേറ്റിനായി നല്‍കിയത്.

dubai

ശനിയാഴ്ച നടന്ന ലേലത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയത് എഎ 12 ആയിരുന്നു. 27.2 ലക്ഷം ദിര്‍ഹമിന് ഇസ്സ അല്‍ ഹബീബി എന്ന യു.എ.ഇ സമ്പന്നനാണ് ഇത് സ്വന്തമാക്കിയത്. എ.എ 50 നമ്പര്‍ 18.4 ലക്ഷത്തിനും എഎ11111 നമ്പര്‍ 12 ലക്ഷത്തിനുമാണ് ലേലത്തില്‍ പോയത്. അതേസമയം എഎ333 എന്ന ഏഴ് ലക്ഷം ദിര്‍ഹമിനാണ് 32കാരനായ ജാബിര്‍ ഖമീസ് കൈക്കലാക്കിയത്. ഇദ്ദേഹം രണ്ടാം തവണയാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ അഞ്ച് ലക്ഷത്തിന് ഇദ്ദേഹം ലേലത്തിലെടുത്ത നമ്പര്‍ പ്ലേറ്റ് വെറും രണ്ട് മാസത്തിനകം ഏഴ് ലക്ഷം ദിര്‍ഹമിനായിരുന്നു ഇദ്ദേഹം മറിച്ചുവിറ്റത്. രണ്ട് മാസത്തിനിടയില്‍ രണ്ട് ലക്ഷം ദിര്‍ഹം ലാഭം.

79 പേരെ കൂടി തിരികെയെത്തിച്ചു, രക്ഷപ്പെടുത്തിയത് ലക്ഷദ്വീപില്‍ വച്ച്... തിരച്ചില്‍ തുടരുന്നു79 പേരെ കൂടി തിരികെയെത്തിച്ചു, രക്ഷപ്പെടുത്തിയത് ലക്ഷദ്വീപില്‍ വച്ച്... തിരച്ചില്‍ തുടരുന്നു

English summary
Emirati businessman Majid Mustafa is now the proud owner of the distinctive Dubai car plate number AA10 after posting the winning bid of Dh3.12m during the Roads and Transport Authority's (RTA) 97th open auction on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X