കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഊര്‍ജപാനീയം വില്‍ക്കുന്നതിന് നിരോധനം?

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായില്‍ ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.20 വയസ്സിന് താഴെയുള്ളവര്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നതില്‍ നിരോധനം ഏര്‍പ്പെടത്തനാണ് അധികൃതര്‍ ആലോചിയ്ക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും

ഉപഭോക്തൃ സംരക്ഷണം സമിതി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും തീരമാനം എടുക്കുകയും ചെയ്യുമെന്ന് ഡയറക്ടര്‍ ഹാഷിം ആല്‍ നുഐമി പറഞ്ഞു. നിലവില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നതിന് വിലക്കുണ്ട്.

Energy Drinks

ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. ആരോഗ്യമന്ത്രാലയവും എമിറേറ്റസ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി അതോറിറ്റിയുമാകും പഠനം നടത്തി തീരുമാനം എടുക്കുന്നതില്‍ പങ്കാളികളാവുക.

തീരുമാനം എടുത്താല്‍ അത് പ്രധാന മന്ത്രിയുടെ അംഗീകാരത്തിന് അയക്കും. സൗദി അറേബ്യയില്‍ ഊര്‍ജപാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. 2014 മാര്‍ച്ചിലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. യുഎഇയില്‍ ഘട്ടം ഘട്ടമായ നിരോധനത്തിനാണ് ലക്ഷ്യമിടുന്നത്. 2012 ല്‍ ഇതിന്‍രെ ഭാഗമായി സ്‌കൂളുകളില്‍ ഇവ വില്‍ക്കുന്നത് നിരോധിച്ചിരുന്നു.

English summary
Energy drink age limit under review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X