കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഇംഗ്ലീഷ് സംഗീത ആല്‍ബം പുറത്തിറങ്ങി

Google Oneindia Malayalam News

ദുബായ്: ദുബായിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി എഴുതി ആലപിച്ച പത്ത് ഇംഗ്ലീഷ് ഗാനങ്ങളടങ്ങിയ സംഗീത ആല്‍ബം ദുബായില്‍ പുറത്തിറങ്ങി. ദുബായില്‍ താമസിക്കുന്ന റഷ്യന്‍ യുവ ഗായികയും അഭിനേത്രിയും കൂടിയായ പൊളിനാ ബുടോറിനയുടെ ഓഷ്യന്‍ ഓഫ് ഇമോഷന്‍സ് എന്ന ആല്‍ബമാണ് സംഗീത പ്രേമികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. ദുബായിലെ റാഫിള്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പൊളിന വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലാണ് ആല്‍ബം തയ്യാറാക്കിയത്.

ആല്‍ബത്തിലെ ഹൈയര്‍ ദാന്‍ സ്‌കൈ, ഐ വാണ്ട് ടു ബി ഫ്രീ, ലൈക് തണ്ടര്‍ എന്നീ ഗാനങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ മാക്‌സിമം ഇംപാക്ടില്‍ ചേര്‍ത്തിട്ടുമുണ്ട്. ഈ ചിത്രത്തില്‍ പൊളിന പ്രധാന പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുകയും ചെയ്തു.

dubai

പ്രപഞ്ചത്തിലെ ഏക വികാരമായ സ്‌നേഹമാണ് തന്റെ ആല്‍ബത്തിന്റെ മുഖ്യ പ്രമേയമെന്ന് പൊളിന പറഞ്ഞു. സ്‌നേഹിക്കുന്നവരെല്ലാം ശക്തിമാന്മാരും സമ്പന്നരുമാണെന്നാണ് വിശ്വാസം. സ്വയം മനസിലാക്കി ജീവിച്ചാല്‍ തീര്‍ച്ചയായും നമുക്ക് ചുറ്റുമുള്ള ലോകം നമ്മെ മെച്ചപ്പെട്ട രീതിയില്‍ സമീപിക്കും. യുവ തലമുറയുട വികാരങ്ങളാണ് ആല്‍ബത്തില്‍ അലയടിക്കുകയെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ സെക്രട്ടറിയുടെ കൊച്ചുമകളായ ബ്രിട്ടാനിയെയാണ് മാക്‌സിമം ഇംപാക്ടില്‍ പൊളിന അവതരിപ്പിച്ചത്. ബ്രിട്ടാനിയെ തട്ടിക്കൊണ്ടുപോകുന്നതും രക്ഷിക്കുന്നതുമായ സംഭവ വികാസങ്ങളാണ് ചിത്രത്തില്‍.
English summary
English album song of dubai school student released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X