കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ- ഇന്ത്യ വിമാന സർവീസ് വിലക്ക്: ആഗസ്റ്റ് രണ്ട് വരെ നീട്ടി ഇത്തിഹാദ് എയർവേയ്സ്

Google Oneindia Malayalam News

ദുബായ്: ആഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിമാന സർവീസ് നിർത്തിവെച്ചതായി ഇത്തിഹാദ് എയർവേസ്. ഒരു യാത്രക്കാരൻ ട്വിറ്ററിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തിഹാദ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തിഹാദ് വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിംഗ് കാണിക്കുന്നില്ലല്ലോ എന്നായിരുന്നു യാത്രക്കാരന്റെ ചോദ്യം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തിൽ ഔദ്യോഗിക വിവരം ലഭിച്ചില്ലെന്നാണ് ഇത്തിഹാദ് നൽകുന്ന വിവരം.

കൊവിഡ് വ്യാപനം രൂക്ഷമാകുകയും കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ സാന്നിധ്യവും വർധിച്ചതോടെ ഏപ്രിൽ 24 മുതലാണ് ജിസി‌എ‌എയും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയും ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽ‌ക്കാലികമായി നിർത്തിവെക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ "ഓഗസ്റ്റ് 2 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചുവെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ddd

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

എമിറേറ്റ്സ് ഏറ്റവും ഒടുവിൽ നൽകിയ വിവരം അനുസരിച്ച് ജൂലൈ 31 ന് കമ്പനി പാസഞ്ചർ വിമാനസർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എമിറേറ്റ്‌സിൽ നിന്ന് ലഭിക്കുന്ന അവസാനത്തെ വിവരം അനുസരിച്ച് പ്രകാരം, ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ ജൂലൈ 28 ന് പുനരാരംഭിക്കും.

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് യുഎഇയിലേക്ക് പോകാൻ സാധിക്കില്ല. അതേ സമയം യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, അപ്‌ഡേറ്റ് ചെയ്ത കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകിയിരുന്നത്.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
Ethihad Airways says India- UAE flights suspended until till August 2nd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X