• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യാത്രാമധ്യേ പൈലറ്റ് മരിച്ചു; ഇത്തിഹാദ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

  • By desk

അബൂദാബി: അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിന്റെ പൈലറ്റ് യാത്രാമധ്യേ മരണപ്പെട്ടു. ഇതേത്തുടര്‍ന്ന് കാര്‍ഗോ വിമാനം വഴിതിരിച്ചുവിട്ട് അടിയന്തരമായി കുവൈത്ത് വിമാനത്താവളത്തില്‍ ഇറക്കി.

അബുദബിയില്‍ നിന്ന് രാവിലെ 5.20ന് പുറപ്പെട്ട ഇവൈ 927 വിമാനത്തിന്റെ പൈലറ്റാണ് വഴിമധ്യേ മരണപ്പെട്ടത്. അപ്പോള്‍ വിമാനം കുവൈത്തിന്റെ വ്യോമാതിര്‍ത്തിയിലായിരുന്നു. ഉടന്‍ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഫസ്റ്റ് ഓഫീസര്‍ കുവൈത്ത് വിമാനത്താവളവുമായി ബന്ധപ്പെടുകയും അവിടെ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി തേടുകയുമായിരുന്നു. അനുമതി ലഭിച്ചയുടന്‍ വിമാനം അങ്ങോട്ടേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.

etihad

അപ്പോഴേക്കും കുവൈത്ത് വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം സജ്ജമായിരുന്നു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോഴേക്കും പൈലറ്റ് മരണപ്പെട്ടിരുന്നതായി ഇത്തിഹാദ് എയര്‍വെയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തിയ ഇത്തിഹാദ് അധികൃതര്‍ പൈലറ്റിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചു. പൈലറ്റിനെക്കുറിച്ചോ മരണകാരണത്തെ കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ എയര്‍വെയ്‌സ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സ് യു.എ.ഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയാണ്.

English summary
An Etihad Airways pilot passed away on Wednesday morning while operating a cargo flight from Abu Dhabi to Amsterdam, leading the carrier to divert its path and make an emergency landing in Kuwait

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more