കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് പഴയ ഗോള്‍ഡന്‍ വിസയല്ല; എണ്ണിയാല്‍ തീരാത്ത ആനുകൂല്യങ്ങള്‍, ലോണെടുത്ത് വസ്തു വാങ്ങിയാലും വിസ

Google Oneindia Malayalam News

യുഎഇയില്‍ പുതിയ വിസ പരിഷ്കാരങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ വിഭാഗങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ പരിഷ്കരിച്ചെടുത്ത ഗോള്‍ഡന്‍ വിസയിലെ ഇളവുകള്‍ ഉള്‍പ്പടേയുള്ളവ ഇന്നത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ദീർഘകാല റെസിഡൻസി ലഭിക്കും.

ഇവരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 50,000 ദിർഹത്തിൽ നിന്ന് 30,000 ദിർഹമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോണ്‍ ഉപയോഗിച്ച് പോലും ഏതെങ്കിലും വസ്തുക്കള്‍ വാങ്ങിക്കുമ്പോള്‍ ഗോള്‍ഡന്‍ വിസ ലഭിക്കും എന്നതാണ് ശ്രദ്ധേയം

 ലോൺ ഉപയോഗിച്ച് പോലും നിക്ഷേപകർക്ക്

"നിർദ്ദിഷ്‌ട പ്രാദേശിക ബാങ്കുകളിൽ" നിന്നുള്ള ലോൺ ഉപയോഗിച്ച് പോലും നിക്ഷേപകർക്ക് കുറഞ്ഞത് 2 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ ഗോൾഡൻ വിസ ലഭിക്കും. അംഗീകൃത പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളി നിന്നുള്ള ഓഫ്-പ്ലാൻ പ്രോപ്പർട്ടികളും അനുവദനീയമാണ്." ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

ദീർഘകാല റെസിഡൻസി ഉടമകൾക്ക് വിവിധ ആനുകൂല്യങ്ങളും

പുതിയ വീസ ഇളവുകള്‍ ദീർഘകാല റെസിഡൻസി ഉടമകൾക്ക് വിവിധ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാലും ഗോൾഡൻ വിസ സാധുവായിരിക്കും. നേരത്തെ ഇത്തരമൊരു ആനുകൂല്യം ഗോള്‍ഡന്‍ വിസക്കാർക്ക് ഉണ്ടായിരുന്നില്ല. വീട്ടുജോലിക്കാരുടെ എണ്ണത്തിന് പരിധിയില്ലാത്ത രീതിയില്‍ സ്പോണ്‍സർ ചെയ്യാം

ഗോൾഡൻ വിസയുടെ ഉടമയായ സ്‌പോൺസർ മരിച്ചാല്‍

ഗോൾഡൻ വിസയുടെ ഉടമയായ സ്‌പോൺസർ മരിച്ചതിന് ശേഷവും വിസയുടെ സാധുത കാലയളവിൽ കുടുംബാംഗങ്ങൾക്ക് രാജ്യത്ത് തുടരാനാകും എന്ന പ്രഖ്യാപനവുമുണ്ട്. സാധുതയുള്ള ഗോൾഡൻ വിസ ഉടമസ്ഥാന്മാർക്ക് ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയും ലഭിക്കും. ഇത് ദീർഘകാല റെസിഡൻസി നൽകുന്നതിന് അവരെ സഹായിക്കുകയും ചെയ്യും.

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം "ഒരു ഗോൾഡൻ റെസിഡൻസി നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സമാനമായ കാലയളവിലേക്ക് പെർമിറ്റ് നീട്ടാവുന്നതുമാണ്". രാജ്യത്തേക്ക് കൂടുതല്‍ സെലിബ്രിറ്റികളേയും പ്രൊഫഷണലുകളേയും എത്തിക്കുകയെന്നതാണ് ഇതിലുടെ യു എ ഇ ലക്ഷ്യമിടുന്നത്.

നിക്ഷേപകർ (പൊതു നിക്ഷേപങ്ങൾ/റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ

നിക്ഷേപകർ (പൊതു നിക്ഷേപങ്ങൾ/റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ), സംരംഭകർ (ഒരു പദ്ധതിയുടെ ഉടമയും സ്ഥാപകനും), പ്രത്യേക കഴിവുകൾ (ഡോക്ടർമാർ/ശാസ്ത്രജ്ഞർ),
സംസ്കാരത്തിലും കലയിലും ക്രിയേറ്റീവ് സ്പെഷ്യലിസ്റ്റുകൾ,പുതിയ കണ്ടുപിടുത്തക്കാർ, മുൻഗണനയുള്ള ശാസ്ത്ര മേഖലകളിലെ സ്പെഷ്യലിസ്റ്റുകൾ, കായികതാരങ്ങൾ,
പിഎച്ച് ഡി ഹോൾഡർമാർ, എഞ്ചിനീയറിംഗ്, സയൻസ് മേഖലകളിലെ സ്പെഷ്യലിസ്റ്റുകൾ,
മികച്ച വിദ്യാർത്ഥികൾ (ഹൈസ്കൂൾ/യൂണിവേഴ്സിറ്റി) തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിട്ടാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

രാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യരാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യ

English summary
Even if you buy a property by taking loan, you will get golden visa from now on: UAE's new announcements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X