കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഹൂത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

സനാ: ഹൂത്തികളുടെ പക്ഷത്തു നിന്ന് സൗദി സഖ്യത്തിലേക്ക് കൂറുമാറിയ യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് തലസ്ഥാന നഗരിയായ സനായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹൂത്തികളാണ് അദ്ദേഹത്തെ വധിച്ചതെന്നാണ് വിവരം. സനായിലെ ആഭ്യന്തര മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. സാലിഹിന്റെ പാര്‍ട്ടിയായ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സാലിഹിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം പുതപ്പ് ഉപയോഗിച്ച് ട്രക്കിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാലിഹ് സഞ്ചരിച്ച വാഹനത്തിനു മേല്‍ ടാങ്ക് വേധ മിസൈല്‍ പതിച്ചാണ് മരണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന്ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന്

യമനിനെതിരായ ഉപരോധം നിര്‍ത്തുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍, സൗദി സഖ്യവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അലി അബ്ദുല്ല സാലിഹ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സാലിഹിന്റെപ്രസ്താവന സഖ്യത്തിനെതിരായ അട്ടിമറിയാണെന്ന് വിശേഷിപ്പിച്ച ഹൂത്തികള്‍ സാലിഹിന്റെ അനുയായികള്‍ക്കെതിരായ ആക്രമണവും ആരംഭിച്ചിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടാനിടയായ തെരുവ് യുദ്ധങ്ങള്‍ക്കിടയില്‍ സാലിഹിന്റെ വീടിനു നേരെയും ബോംബാക്രമണം നടക്കുകയുണ്ടായി.

abdullah

മൂന്ന് പതിറ്റാണ്ടിലേറെ കാലം യമനിന്റെ പ്രസിഡന്റായിരുന്ന സാലിഹ്, അറബ് വസന്തത്തെ തുടര്‍ന്ന് 2011ലാണ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അതിന് ശേഷം യമനിലുണ്ടായ സംഘര്‍ഷ ഭരിതമായ സാഹചര്യത്തില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ സഖ്യകക്ഷിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. 2015ല്‍ തന്റെ വീടിനു നേരെ സൗദി സഖ്യം ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു സാലിഹ് ഹൂത്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഹൂത്തികളുടെ യുദ്ധം തികഞ്ഞ മണ്ടത്തരമാണെന്ന് വിശേഷിപ്പിച്ച സാലിഹ്, ഹൂത്തികള്‍ക്കെതിരേ പോരാടുന്ന സൗദി സഖ്യത്തോടൊപ്പം സഹകരിക്കാമെന്ന് ടെലിവിഷനിലൂടെ വാഗ്ദാനം ചെയ്തിരുന്നു. സൗദി ഇതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് സാലിഹ് ഹൂത്തി ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തില്‍ സാലിഹിന്റെ സുരക്ഷാ തലവന്‍ ഹുസൈന്‍ അല്‍ ഹാമിദിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
English summary
Yemen's ex-president Ali Abdullah Saleh has been killed by Houthi rebels near the capital, Sanaa, a development expected to have major implications for the war in the Arab world's poorest country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X