കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമാല്‍ പാഷക്കെതിരെ പ്രവാസി സംഘടനകളും രംഗത്ത്

Google Oneindia Malayalam News

ദുബായ്: സ്ത്രീ സമൂഹത്തെ അവഹേളനപാത്രമാക്കി മാറ്റുന്ന പ്രവണതകള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും, നീതിന്യായ വ്യവസ്ഥ നീതിക്കും ന്യായത്തിനും വേണ്ടി മാത്രം ഉപയോഗപ്പെടുത്തണമെന്നും പ്രവാസി സംഘടനയായ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബഹു ഭാര്‍തൃത്വം സ്ത്രീകള്‍ക്കുമാകാമെന്ന ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസ്താവന അപലനീയവും പ്രതിഷേധാര്‍ഹവും ഇന്ത്യന്‍ ജൂഡീഷ്യറിയെ കളങ്കപ്പെടുത്തുന്നതുമാണെന്ന് യു.എ.ഇ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.പി.മഹമ്മൂദ് ഹാജി, ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു.

justice-kemal-pasha

സ്ത്രീകളെ ബഹുമാനിക്കുന്ന മതമാണ് ഇസ്ലാം. സ്വന്തം നിയമമുണ്ടാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയും ഇസ്ലാമിക ശരീഅത്തും വ്യക്തികള്‍ക്ക് അധികാരം നല്‍കിട്ടില്ലെന്നും അഖിലിത നിയമങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന ഇന്ത്യന്‍ ജൂഡീഷ്യറിയെ കളങ്കപ്പെടുത്തുന്ന പ്രസ്താവനകള്‍ മാത്രമായേ കമാല്‍ പാഷയുടെ ജല്‍പനങ്ങളെ കാണാന്‍ കഴിയൂവെന്നും, മതം പഠിക്കാത്തവര്‍ മത നിയമങ്ങളില്‍ ഇടപെടരുതെന്നും ജമാഅത്ത് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

English summary
Expartiate Committee against Justice Kamal Pasha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X