കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും പ്രിയമുള്ള രാജ്യം ബഹ്‌റൈന്‍!

ലോകത്ത് പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും പ്രിയമുള്ള രാജ്യം ബഹ്‌റൈന്‍!

  • By Desk
Google Oneindia Malayalam News

മനാമ: അമേരിക്കയെയും ബ്രിട്ടനെയും മറ്റ് ഗള്‍ഫ് നാടുകളെയും പിറകിലേക്ക് തള്ളിമാറ്റി, പ്രവാസികള്‍ക്ക് ഏറ്റവും സുഖമായി ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന്‍ ഒന്നാമത്. ജീവിക്കാനും തൊഴിലെടുക്കാനും കുടുംബം പോറ്റാനും പറ്റിയ രാജ്യമായാണ് ഈ വര്‍ഷത്തെ സര്‍വേ ബഹ്‌റൈനിനെ വിലയിരുത്തുന്നത്. അതിനേക്കാളെല്ലാമുപരി സ്‌നേഹബഹുമാനങ്ങളോടെ സ്വാഗതം ചെയ്യുന്ന സമീപനമാണ് ഭരണകൂടവും തദ്ദേശീയരും പ്രവാസികളോട് സ്വീകരിക്കുന്നതെന്നും ബഹ്‌റൈന്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതാകുന്നത് അതുകൊണ്ടാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

യു.എസ്സും യു.കെയും പിറകില്‍

യു.എസ്സും യു.കെയും പിറകില്‍


ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയില്‍ ശക്തിപ്രാപിച്ച വംശീയ വിദ്വേഷവും ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം ബ്രിട്ടനില്‍ നടക്കുന്ന പ്രശ്‌നങ്ങളുമാണ് രണ്ടു രാജ്യങ്ങള്‍ക്കും പാരയായത്. ചീവിതച്ചെലവ്, പൊതുജനാരോഗ്യം, ശിശു സംരക്ഷണം, പാര്‍പ്പിട സൗകര്യം തുടങ്ങിയ മാനദണ്ദങ്ങള്‍ പ്രകാരമുള്ള ജീവിതനിലവാര സൂചികയിലും അമേരിക്കയും ബ്രിട്ടനും ഏറെ താഴേക്ക് പോയതായി സര്‍വേ ഫലം വ്യക്തമാക്കുന്നു. 65 രാഷ്ട്രങ്ങളുടെ പട്ടികയില്‍ അമേരിക്ക 43ഉം ബ്രിട്ടന്‍ 54ഉം സ്ഥാനത്താണുള്ളത്.

എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ

എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 13000 പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് വികസിത രാജ്യങ്ങളെയെല്ലാം പിന്തള്ളി കൊച്ചു ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍ ഒന്നാമതെത്തിയത്. മ്യൂണിക്ക് കേന്ദ്രമായ ഇന്റര്‍നാഷന്‍സ് നെറ്റ്‌വര്‍ക്കാണ് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ എന്നു പേരുള്ള ഈ വാര്‍ഷിക സര്‍വേ സംഘടിപ്പിക്കുന്നത്. മാതൃരാജ്യത്തിന് പുറത്ത് താമസിക്കുന്ന ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍, വിദ്യാര്‍ഥികള്‍, വിദഗ്ധ തൊഴിലാളികള്‍, വിശ്രമജീവിതം നയിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തുന്ന സര്‍വേയിലാണ് ഈ അഭിപ്രായ രൂപീകരണം.

സൗദിയും ഖത്തറും കുവൈത്തും അവസാന പത്തില്‍

സൗദിയും ഖത്തറും കുവൈത്തും അവസാന പത്തില്‍

കൂടുതല്‍ മലയാളികളുള്ള സൗദി, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയ 65 പ്രവാസി സൗഹൃദരാജ്യങ്ങളില്‍ ഏറ്റവും അവസാനത്തെ പത്തിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട യു.എ.ഇ 26ാം സ്ഥാനത്താണ്. ഏഷ്യന്‍ രാജ്യമായ തായ്‌വാനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ താരം. എന്നാല്‍ ഇത്തവ അത് നാലാം സ്ഥാനത്തായി. സിങ്കപ്പൂരിന് പത്താം സ്ഥാനമുണ്ട്.

ഏറ്റവും മോശം ഗ്രീസ്

ഏറ്റവും മോശം ഗ്രീസ്

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സ്ഥലം ഗ്രീസാണെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. അവിടത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പത്താം സ്ഥാനത്തായിരുന്ന ആസ്‌ത്രേലിയയ്ക്കാണ് ഇത്തവണ വലിയ ക്ഷീണം. 34ാം സ്ഥാനത്തേക്കാണ് രാജ്യം കൂപ്പുകുത്തിയത്. ജോലി സാധ്യത, ജോലി സമയം തുടങ്ങിയ സൂചികകളിലെല്ലാം ആസ്‌ത്രേലിയ പിറകോട്ട് പോയി.

തൊഴിലെടുക്കാന്‍ നല്ല രാജ്യം ചൈനയെന്ന്!

തൊഴിലെടുക്കാന്‍ നല്ല രാജ്യം ചൈനയെന്ന്!

പ്രവാസികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ ഏറ്റവും നല്ല സ്ഥലം ചൈനയാണെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ജോലിയുടെ കാര്യത്തില്‍ ഇവിടത്തെ മൂന്നില്‍ രണ്ട് ഭാഗവും സംതൃപ്തരാണ്. പക്ഷെ, ജീവിതനിലവാരത്തിന്റെ മറ്റു പല മേഖലകളിലും വളരെ പിറകിലായതിനാല്‍ 65ന്റെ പട്ടികയില്‍ 55 ആണ് ചൈനയുടെ സ്ഥാനം. പരിസ്ഥിതി മിലിനീകരണം, വിദ്യാഭ്യാസ-ചികില്‍സാ ചെലവ് എന്നിവയുടെ കാര്യത്തില്‍ വളരെ കഷ്ടമാണ് ചൈനയുടെ കാര്യം.

 ഇന്ത്യ 57ാമത്

ഇന്ത്യ 57ാമത്

കഴിഞ്ഞ വര്‍ഷം 49ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇത്തവണ 57ാമതായി. ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ താഴെ നിന്ന് അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. സുരക്ഷാ ഭീഷണി, സാംസ്‌ക്കാരികമായ ഉച്ചനീചത്വങ്ങള്‍, മറ്റു സംസ്‌ക്കാരങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിമുഖത, അധികരിച്ച ജോലിസമയം തുടങ്ങിയവയാണ് ഇന്ത്യയുടെ നില പരിതാപകരമാക്കിയതെന്ന് സര്‍വേ പറയുന്നു.

English summary
The top-ranked country in 2017 is Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X