കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധമുയര്‍ത്തുക: പ്രവാസി വെല്‍ഫെയര്‍ ഫോറം

Google Oneindia Malayalam News

മനാമ: മ്യാന്മറിലെ അറാകാന്‍ പ്രവിശ്യയിലെയും സിറിയയിലെ അലപ്പോവിലെയും മനുഷ്യക്കുരുതിക്കെതിരെ മനുഷ്യ പക്ഷത്ത് നിലയുറപ്പിച്ച് പ്രതിഷേധമുയര്‍ത്തേണ്ടതുണ്ടെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം വ്യക്തമാക്കി.

തങ്ങള്‍ക്കിഷ്ടപ്പെട്ട ആദര്‍ശം സ്വീകരിച്ചതിന്റെ പേരില്‍ പിഞ്ചുകൂട്ടികളെയടക്കം വെട്ടിയും കുത്തിയും വെടിവെച്ചും പച്ചക്ക് ചുട്ടും കൊലപ്പെടുത്തി ക്രൂരതയുടെ ചരിത്രം തിരുത്തുന്ന അറാകാനിലെ മനുഷ്യ മൃഗങ്ങള്‍ക്കെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്താന്‍ മാനവിക മൂല്യങ്ങളില്‍ വിശ്വാസിക്കുന്നവര്‍ രംഗത്ത് വരേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവാസി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

bahrain-map

അന്താരാഷ്ട്ര വേദികളും ലോക രാഷ്ട്രങ്ങളും മനുഷ്യരെ കൊന്നൊടുക്കുന്ന എല്ലാ ക്രൂരതകള്‍ക്കെതിരെയും സമ്മര്‍ദം ശക്തമാക്കി കൂട്ടക്കുരുതിക്ക് അന്ത്യമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഒ.കെ തിലകന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അബ്ദുശ്ശരീഫ് പ്രമേയം അവതരിപ്പിച്ചു

English summary
Expat Welfare forum meeting at Manama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X