കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച മുതല്‍ ഗള്‍ഫിലെ മൂന്ന് രാജ്യങ്ങളില്‍ നിന്ന് സര്‍വീസ് തുടങ്ങും. ഏഴ് ദിവസത്തിനകം കേരളത്തിലേക്ക് 15 സര്‍വീസ് നടത്തും. ആദ്യ ആഴ്ച ഇന്ത്യയില്‍ 15000 പേരെ എത്തിക്കും.

Recommended Video

cmsvideo
അറബ് രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ ഇങ്ങനെ | Oneindia Malayalam

1512 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 64 വിമാന സര്‍വീസുകളാണ് ഇക്കാലയളവില്‍ നടത്തുക. കൂടാതെ യുഎഇയിലേക്കും മാലദ്വീപിലേക്കും കപ്പലുകള്‍ അയച്ചിട്ടുണ്ട്. ബൃഹത്തായ പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യ ദിനം കേരളത്തിലേക്ക് നാല് സര്‍വീസ്

ആദ്യ ദിനം കേരളത്തിലേക്ക് നാല് സര്‍വീസ്

വ്യാഴാഴ്ച മുതലാണ് പ്രവാസികളുമായുള്ള വിമാനങ്ങള്‍ ഇന്ത്യയിലെത്തുക. കേരളത്തിലേക്ക് അന്ന് നാല് സര്‍വീസുണ്ടാകും. രണ്ടെണ്ണം യുഇഎയില്‍ നിന്നും ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോന്ന് വീതവും. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ സര്‍വീസുകളാണ് ആദ്യദിനത്തില്‍.

ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍

ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍

വെള്ളിയാഴ്ച ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തും. ശനിയാഴ്ച രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൊച്ചിയിലേക്ക് വിമാനം എത്തുക. കുവൈത്തില്‍ നിന്നും ഒമാനില്‍ നിന്നും. ഞായറാഴ്ച ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കും സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ടാകും.

തിങ്കളാഴ്ചത്തെ സര്‍വീസുകള്‍

തിങ്കളാഴ്ചത്തെ സര്‍വീസുകള്‍

തിങ്കളാഴ്ച സൗദിയിലെ ദമ്മാമില്‍ നിന്ന് കൊച്ചിയേലേക്ക്, ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക്, ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് തുടങ്ങിയ വിമാനങ്ങളുമെത്തും. ചൊവ്വാഴ്ച സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തും. ബുധനാഴ്ച കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ടാകും.

12 രാജ്യങ്ങളില്‍ നിന്ന്

12 രാജ്യങ്ങളില്‍ നിന്ന്

വ്യാഴാഴ്ച മുതല്‍ ഒരാഴ്ച 64 വിമാനങ്ങളാണ് ഇന്ത്യയിലെത്തുക. 12 രാജ്യങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. 15000ത്തോളം പേര്‍ ഏഴ് ദിവസത്തിനിടെ ഇന്ത്യയിലെത്തും. തമിഴ്‌നാട്, മഹാരാഷ്ട്ര, ദില്ലി, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, കശ്മീര്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ് തുടങ്ങി 10 സംസ്ഥാനങ്ങളിലേക്ക് കൂടി ഒരാഴ്ചക്കിടെ വിമാനങ്ങളെത്തും.

കേരളത്തിലേക്ക് 15 സര്‍വീസ്

കേരളത്തിലേക്ക് 15 സര്‍വീസ്

കൂടുതല്‍ പ്രവാസികള്‍ കേരളത്തിലേക്കാണ് എത്തുക. 15 സര്‍വീസുകളാണ് കേരളത്തിലേക്ക് തീരുമാനിച്ചിട്ടുള്ളത്. 11 എണ്ണം തമിഴ്‌നാട്ടിലേക്കും ഏഴെണ്ണം മഹാരാഷ്ട്രയിലേക്കും സര്‍വീസുണ്ട്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങി ആറ് ജിസിസികള്‍ക്ക് പുറമെ മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും സര്‍വീസുണ്ടായിരിക്കും.

ടിക്കറ്റ് എങ്ങനെ കിട്ടും

ടിക്കറ്റ് എങ്ങനെ കിട്ടും

ട്രാവല്‍സ് വഴി ടിക്കറ്റ് ലഭിക്കില്ല. സാധാരണ വിമാന സര്‍വീസ് അല്ല ഇത്. പ്രത്യേക സര്‍വീസ് ആണ്. അതുകൊണ്ടുതന്നെ എംബസി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ടിക്കറ്റ് കിട്ടൂ. എംബസി തയ്യാറാക്കി നല്‍കുന്ന പട്ടിക പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുക.

എല്ലാവരെയും നാട്ടിലെത്തിക്കും

എല്ലാവരെയും നാട്ടിലെത്തിക്കും

എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും നാട്ടിലെത്തിക്കാനാണ് പുതിയ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രം നല്‍കി കഴിഞ്ഞു. രണ്ടുഘട്ടങ്ങളിലായിട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതിക്ക് ശേഷം ഇക്കാര്യം പരിഗണിക്കും.

ആദ്യം ഇവര്‍, പിന്നീട് ബാക്കി

ആദ്യം ഇവര്‍, പിന്നീട് ബാക്കി

ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, ടൂറിസ്റ്റ് വിസയിലെത്തി കുടങ്ങിപ്പോയവര്‍, ജോലി നഷ്ടമായവര്‍, ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍ എന്നിവരെയാണ് ആദ്യഘത്തില്‍ എത്തിക്കുക. ബാക്കി അടിയന്തര പ്രാധാന്യമില്ലാത്തവരെ രണ്ടാമത്തെ ഘട്ടത്തില്‍ നാട്ടിലെത്തിക്കും.

എംബസിയില്‍ നിന്ന് വിളിക്കും

എംബസിയില്‍ നിന്ന് വിളിക്കും

പട്ടികയില്‍ ഉള്‍പ്പെട്ടവരുമായി എംബസിയില്‍ നിന്ന് ബന്ധപ്പെടും. ഫോണ്‍ മുഖേനയോ ഇമെയില്‍ വഴിയോ ആകും ബന്ധപ്പെടുക. എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് വാങ്ങണമെന്ന് ഇവരെ അറിയിക്കും. ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിന്നീട് ക്വാറന്റൈനിലായിരിക്കും.

മുഴുവന്‍ ചെലവും പ്രവാസിക്ക്

മുഴുവന്‍ ചെലവും പ്രവാസിക്ക്

നാട്ടിലേക്ക് വരാനുള്ള യാത്രാ ടിക്കറ്റ് പ്രവാസി വഹിക്കണം. ക്വാറന്റൈനില്‍ കഴിയാനുള്ള ചെലവും പ്രവാസി തന്നെ വഹിക്കണം. ക്വാറന്റൈന്‍ കാലാവധി കഴിയുമ്പോള്‍ പരിശോധന നടത്തും. രോഗമില്ലെന്ന് കണ്ടാല്‍ വീട്ടിലേക്ക് പോകാന്‍ സാധിക്കും. പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.

കപ്പല്‍ യാത്ര സൗജന്യം

കപ്പല്‍ യാത്ര സൗജന്യം

അതേസമയം, ദുബായിലേക്കും മാലിയിലേക്കും നാവിക സേനയുടെ കപ്പല്‍ പുറപ്പെട്ടിട്ടുണ്ട്. രണ്ടിടത്തേക്കും ഓരോ കപ്പലുകളാണ് പോയിട്ടുള്ളത്. കൊച്ചിയിലേക്ക് പ്രവാസികളുമായി ഈ കപ്പലുകള്‍ തിരിച്ചെത്തും. മാലദ്വീപില്‍ നിന്ന് 700 പേരെ എത്തിക്കും. രണ്ടുദിവസമാണ് യാത്രാ സമയം കണക്കാക്കുന്നത്. കപ്പല്‍ യാത്രയുടെ പണം ഈടാക്കില്ലെന്നാണ് വിവരം.

പഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തിപഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തി

English summary
Expate repatriation: 15 flight services to Kerala within 7 Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X