കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നര ലക്ഷം പ്രവാസികള്‍ റെഡി; കൂടുതല്‍ യുഎഇയില്‍ നിന്ന്, ആദ്യം രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം എത്താമോ?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചെത്തുന്നതിന് ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന് വന്‍ പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ മൊത്തം ഒന്നര ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഓരോ മണിക്കൂറിലും നൂറുകണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരെ എല്ലാവരെയും കൊണ്ടുവരാന്‍ സാധിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. എല്ലാ പ്രവാസികളെയും തിരിച്ചുകൊണ്ടുവരിക പ്രയാസമാണെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ....

 165000 പേര്‍ രജിസ്റ്റര്‍ ചെയ്തു

165000 പേര്‍ രജിസ്റ്റര്‍ ചെയ്തു

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടയാണ് നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയത്. തിങ്കളാഴ്ച 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 165000 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഓരോ മണിക്കൂറിലും നൂറുകണക്കിന് ആളുകളാണ് പേര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

കൂടുതല്‍ പേര്‍ യുഎഇയില്‍

കൂടുതല്‍ പേര്‍ യുഎഇയില്‍

65000ത്തിലധികം പേരാണ് യുഎഇയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത്. പ്രവാസി മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെ പ്രവാസി സംഘടനകളും ഒട്ടേറെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കണക്ക്

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കണക്ക്

സൗദി അറേബ്യയില്‍ നിന്ന് 20000ത്തിലധികം പേര്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തു. ഖത്തറില്‍ നിന്ന് 19000 പേര്‍. കുവൈത്തില്‍ നിന്ന് 10000 പേര്‍. ഒമാന്‍ 7500, ബഹ്‌റൈന്‍ 3500, മാലദ്വീപ് 1200, ബ്രിട്ടന്‍ 1500, അമേരിക്ക 1000, റഷ്യ 600, യുക്രൈന്‍ 550 എന്നിങ്ങനെയാണ് തിങ്കളാഴ്ച ഉച്ചവരെ രജിസ്റ്റര്‍ ചെയ്തവരുടെ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്ക്.

ആദ്യം രജിസ്റ്റര്‍ ചെയ്താല്‍...

ആദ്യം രജിസ്റ്റര്‍ ചെയ്താല്‍...

ആദ്യം രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം നാട്ടിലേക്കെത്താമെന്ന് കരുതേണ്ടതില്ല. ഇക്കാര്യം നോര്‍ക്ക നേരത്തെ ഉണര്‍ത്തിയതാണ്. തിടുക്കത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രത്യേകിച്ച് നേട്ടമില്ല. മടക്കി കൊണ്ടുവരുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

 മുന്‍ഗണന ഇങ്ങനെ

മുന്‍ഗണന ഇങ്ങനെ

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞവര്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ ഒരുക്കം അന്വേഷിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞ് വിമാന സര്‍വീസ് ആരംഭിക്കുമ്പോഴായിരിക്കും പ്രവാസികളെ നാട്ടിലെത്തിക്കുക.

കൊറോണ രോഗമുള്ളവര്‍ക്ക്...

കൊറോണ രോഗമുള്ളവര്‍ക്ക്...

കൊറോണ രോഗം ബാധിച്ചവരാണെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ല. നാട്ടിലെത്തിയാലും 28 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നാണ് വിവരം. ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കേരളത്തില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം സൗകര്യങ്ങള്‍ ഒരുക്കിയെന്നാണ് വിവരം.

സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍

സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍

സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. മൂന്നര മുതല്‍ അഞ്ച് ലക്ഷം വരെ പ്രവാസികള്‍ മടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ ഉടനെ പ്രവാസികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇപ്പോള്‍ രണ്ടു ലക്ഷത്തോട് അടുക്കുന്നു. ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇനിയും കൂടുമെന്നാണ് കരുതുന്നത്.

ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്

ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്

മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം. കൊറോണ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് യാത്രയ്ക്ക് മുമ്പ് ഹാജരാക്കേണ്ടി വരും. പ്രത്യേക വിമാനങ്ങളിലാണ് പ്രവാസികളെ എത്തിക്കുക എന്നാണ് വിവരം. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക. നിരീക്ഷണം കഴിഞ്ഞേ വീട്ടിലേക്ക് എത്താന്‍ സാധിക്കൂ.

 ആരോഗ്യ മന്ത്രി പറയുന്നു

ആരോഗ്യ മന്ത്രി പറയുന്നു

പ്രവാസികളെ കൂട്ടത്തോടെ മടക്കി കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. തിരിച്ചുവരുന്നവരെ സ്വീകരിക്കാന്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. 15000 പേരെ വരെ പ്രതീക്ഷിക്കുന്ന ജില്ലകളുമുണ്ട് എന്ന് മന്ത്രി പറഞ്ഞു.

പക്ഷേ പ്രായോഗികമല്ല...

പക്ഷേ പ്രായോഗികമല്ല...

ഈ ഘട്ടത്തില്‍ എല്ലാ പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുണ്ടാകും. പക്ഷേ പ്രായോഗികമല്ല. കൃത്യമായ മാനദണ്ഡം സര്‍ക്കാര്‍ തയ്യാറാക്കും. 8000-15000 പ്രവാസികള്‍ ഓരോ ജില്ലകളിലുമെത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്തും കോഴിക്കോടുമാണ് കൂടുതല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Recommended Video

cmsvideo
നോമ്പ് കാലത്ത് പ്രവാസികളറിയാന്‍! | Oneindia Malayalam
കേന്ദ്രം ചോദിച്ചാല്‍..

കേന്ദ്രം ചോദിച്ചാല്‍..

കേന്ദ്രം ചോദിച്ചാല്‍ വ്യക്തമായ കണക്ക് നല്‍കാന്‍ വേണ്ടിയാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ നടത്തുന്നതെന്നാണ് മന്ത്രി ജലീല്‍ പ്രതികരിച്ചത്. നോര്‍ക്കയുടെ കാര്‍ഡ് ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. പ്രയാസം നേരിടുന്നവര്‍ക്കാണ് പരിഗണന. രജിസ്റ്റര്‍ ചെയ്യുമ്പോഴല്ല, യാത്രയ്ക്ക് മുമ്പാണ് കൊറോണ പരിശോധന നടത്തുക എന്നും മന്ത്രി പറഞ്ഞു.

English summary
Expate repatriation: Around Two Lakh Malayalees registered through Norka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X