കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ നിന്ന് ആദ്യം കൊണ്ടുവരിക പ്രവാസി തൊഴിലാളികളെ; പിന്നെ വിദ്യാര്‍ഥികളെ, പട്ടിക തയ്യാറാക്കി

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികളെ ആദ്യം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിദേശത്ത് നിന്ന് ആദ്യമെത്തിക്കുന്നത് ഗള്‍ഫിലെ തൊഴിലാളികളെയാകും. പിന്നെ വിദ്യാര്‍ഥികളെയും. തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണനാ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. പാവപ്പെട്ട തൊഴിലാളികള്‍ക്കാണ് ആദ്യ പരിഗണന നല്‍കുക. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക ഇന്ത്യന്‍ എംബസികള്‍ തയ്യാറാക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും.

X

വിദേശത്ത് നിന്ന് തിരിക്കും മുമ്പ് ഇവരെ കൊറോണ പരിശോധന നടത്തും. നാട്ടിലെത്തിയ ശേഷം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. ഓരോ വ്യക്തിയുടെയും ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലാകും എത്തിക്കുക. സംസ്ഥാനങ്ങള്‍ ഇതിനുള്ള സൗകര്യമൊരുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. അതേസമയം, പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങള്‍ക്ക് വിഷയത്തില്‍ കത്തയച്ചിരുന്നു.
തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. 2 ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ പേര്‍ യുഎഇയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത്. പ്രവാസി മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെ പ്രവാസി സംഘടനകളും ഒട്ടേറെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

കൊറോണ രോഗം ബാധിച്ചവരാണെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്നാണ് വിവരം. നാട്ടിലെത്തിയാലും 28 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കേരളത്തില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം സൗകര്യങ്ങള്‍ ഒരുക്കിയെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. മൂന്നര മുതല്‍ അഞ്ച് ലക്ഷം വരെ പ്രവാസികള്‍ മടങ്ങുമെന്നാണ് കരുതിയിരുന്നത്. കേന്ദ്രം ചോദിച്ചാല്‍ വ്യക്തമായ കണക്ക് നല്‍കാന്‍ വേണ്ടിയാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ നടത്തുന്നതെന്നാണ് മന്ത്രി ജലീല്‍ പ്രതികരിച്ചത്. നോര്‍ക്കയുടെ കാര്‍ഡ് ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. പ്രയാസം നേരിടുന്നവര്‍ക്കാണ് പരിഗണന. രജിസ്റ്റര്‍ ചെയ്യുമ്പോഴല്ല, യാത്രയ്ക്ക് മുമ്പാണ് കൊറോണ പരിശോധന നടത്തുക എന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
നോമ്പ് കാലത്ത് പ്രവാസികളറിയാന്‍! | Oneindia Malayalam

മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നുമോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

English summary
Expate repatriation: Gulf Migrant Workers to get first chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X